വാളയാര്‍ കേസ്: മധു കുറ്റക്കാരന്‍, പുനരന്വേഷണം വേണം- സഹോദരന്‍ ഉണ്ണിക്കൃഷ്ണന്‍


എസ് രാഗിന്‍, മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

മധു പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന് ഇവരുടെ അമ്മ നേരത്തെ തന്നോടു പറഞ്ഞിരുന്നു. ഇക്കാര്യം മധുവിനോടു സംസാരിച്ചതിനെ തുടര്‍ന്ന് വഴക്കുണ്ടായിരുന്നെന്നും ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: വാളയാര്‍ കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്ന് മധുവിന്റെ ജ്യേഷ്ഠന്‍ ഉണ്ണിക്കൃഷ്ണന്‍. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുന്നത് ശരിയല്ല. കേസില്‍ പുനരന്വേഷണം വേണമെന്നും ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

മധു പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന് ഇവരുടെ അമ്മ നേരത്തെ തന്നോടു പറഞ്ഞിരുന്നു. ഇക്കാര്യം മധുവിനോടു സംസാരിച്ചതിനെ തുടര്‍ന്ന് വഴക്കുണ്ടായിരുന്നെന്നും ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മധു സി.പി.എം പ്രവര്‍ത്തകനാണ്. പിറന്നാള്‍ ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചിരുന്നെന്ന് അവരുടെ അമ്മ തന്നോടു പറഞ്ഞിരുന്നു. മധുവിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെയും പോലീസ് കൊണ്ടുപോയിരുന്നു. ആ സമയത്ത് പോലീസിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കോടതിയിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നെന്ന് ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.

content highlights: Walayar case

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

സുരേഷ് ഗോപിക്കും പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനം: സര്‍ക്കാരിന് 15 ലക്ഷം നികുതി നഷ്ടം

Oct 31, 2017


mathrubhumi

1 min

യഥാര്‍ത്ഥ സംഘി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍

Jan 27, 2019