
കവിത, നാടകം, വിമര്‍ശനം, ജീവചരിത്രം, സഞ്ചാരസാഹിത്യം, ബാലസാഹിത്യം, തത്ത്വചിന്ത തുടങ്ങി വിവിധശാഖകളിലായി നൂറ്റിമൂന്നു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുമറ്റൂര്‍, ഡല്‍ഹിയിലെ മലയാളഭാഷാപഠന കേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശില്പിയാണ്. സംസ്ഥാന സര്‍വവിജ്ഞാനകോശം എഡിറ്റര്‍, കേരള സര്‍ക്കാരിന്റെ ഔദ്യോഗികഭാഷാവിദഗ്ധന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആറ്റുകാല്‍ അംബാപ്രസാദം മാസികയുടെ മുഖ്യപത്രാധിപരും പ്രൊഫ.എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയുമാണ്. മഹാത്മാഗാന്ധി ഏര്‍പ്പെടുത്തിയ വാര്‍ദ്ധാ രാഷ്ട്രഭാഷാ പ്രചാര്‍ സമിതിയുടെ ഭാഷാപുരസ്‌കാരം ഉള്‍പ്പെടെ ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.