To advertise here, Contact Us



സെന്‍കുമാറിന്റെ നിയമനം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്


1 min read
Read later
Print
Share

സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാവും സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുക.

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാവും സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുക. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നിയമനം സംബന്ധിച്ചും മറ്റ് പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ വ്യക്തത ആവശ്യപ്പെടും. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന.

To advertise here, Contact Us

ജിഷവധം, പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം തുടങ്ങിയ കേസുകള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ശരിയല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി വന്നശേഷവും ഡി.ജി.പി നിയമനം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവസാന നിമിഷം പിന്മാറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍: വി.എം. സുധീരന്‍

Jan 8, 2016


mathrubhumi

1 min

വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Sep 23, 2019


mathrubhumi

1 min

കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

Jun 9, 2018


mathrubhumi

1 min

മന്ത്രി ബാബുവിനെ സംരക്ഷിക്കാനാണ് ശ്രമം: കോടിയേരി

May 25, 2015

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us