തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. പേരൂര്‍ക്കടയിലെ ഒരു വീട്ടില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചായിരുന്നു അത്. ജേക്കബ് പുന്നൂസായിരുന്നു അന്ന് ഡി.ജി.പി. ഫോണ്‍ ചോര്‍ത്തുന്ന സംവിധാനം എല്ലായിടത്തുമുണ്ട്. ഇവിടെയാണ് ഏറ്റവും കുറവ്.
ഫോണ്‍ ചോര്‍ത്തലടക്കം പല വ്യാജ ആരോപണങ്ങളും തനിക്കെതിരെ വരുന്നുണ്ട്. ഇ - മെയില്‍ ചോര്‍ത്താന്‍ തുടങ്ങിയതും തനിക്ക് മുമ്പുണ്ടായിരുന്ന ആളാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നീക്കം താന്‍ കൈയോടെ പിടികൂടുകയായിരുന്നുവെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ടി.പി സെന്‍കുമാര്‍ ഡിജിപി ആയിരുന്ന കാലത്ത് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
Content Highlights: Phone Tapping, T.P Senkumar, Police