To advertise here, Contact Us



ബിരുദധാരികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; 100 ഒഴിവുകള്‍


1 min read
Read later
Print
Share

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 29

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തിലേക്ക് സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ടെറിട്ടറി ഹെഡ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 100 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

To advertise here, Contact Us

തസ്തിക, ഒഴിവുകള്‍, സംവരണം എന്ന ക്രമത്തില്‍

1. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-96 (ജനറല്‍ 40, ഒ.ബി.സി. 26, എസ്.സി. 14, എസ്.ടി. 7, ഇ.ഡബ്ല്യു.എസ്. 9)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പൊതുമേഖലാസ്ഥാപനങ്ങളിലോ സ്വകാര്യമേഖലയിലോ റിലേഷന്‍ഷിപ്പ് മാനേജര്‍ പദവിയില്‍ മൂന്നുകൊല്ലത്തെ പ്രവൃത്തിപരിചയം. എം.ബി.എ. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അഹമ്മദാബാദ്, ആനന്ദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഇന്ദോര്‍, മുംബൈ, ജലന്ധര്‍, കോട്ട, ഉദയ്പുര്‍, കാന്‍പുര്‍, ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

പ്രായം: 01.03.2019-ന് 25-40 വയസ്സ്.

2. ടെറിട്ടറി ഹെഡ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് മേഖലയില്‍ എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ രണ്ടുവര്‍ഷം ടീം ലീഡ് ആയി പ്രവര്‍ത്തിച്ചിരിക്കണം. എം.ബി.എ. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

പ്രായം: 01.03.2019-ന് 35-40 വയസ്സ്.

രണ്ട് തസ്തികകളിലും എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും.

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 600 രൂപ. എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാര്‍ക്ക് 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേനെയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍.

അപേക്ഷിക്കേണ്ട വിധം: www.bankofbaroda.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം ഉദ്യോഗാര്‍ഥിയുടെ വിശദമായ ബയോഡേറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 29.

Content Highlights: 100 Manager vacancies in Bank of Baroda

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us