പത്താംക്ലാസുകാര്‍ക്ക് ഡിആര്‍ഡിഒയില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫാകാന്‍ അവസരം


1 min read
Read later
Print
Share

അപേക്ഷ ജനുവരി 23 വരെ

പ്രതിരോധവകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡി.ആര്‍.ഡി.ഒ.) മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 1817 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി, മൈസൂരു, ബെംഗളൂരു, ചെന്നൈ ഉള്‍പ്പടെ വിവിധ കേന്ദ്രങ്ങളിലാണ് അവസരം.

യോഗ്യത: പത്താം ക്ലാസ് വിജയം/തത്തുല്യം/ഐ.ടി.ഐ.

ശമ്പളം: 18,000-56,900 രൂപ.

പ്രായം: 18-25 വയസ്സ്. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഫീസ്: 100 രൂപ (വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് സംവിധാനങ്ങള്‍ വഴി ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പിനായി രണ്ട് ഘട്ടങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുണ്ടാവും. ഒന്നാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാവും.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.drdo.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 23.

Content Highlights: Multi Tasking Staff Vacancies in DRDO; Apply by 23 January

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram