കോള്‍ ഇന്ത്യയില്‍ 1326 ഒഴിവുകള്‍; ജനുവരി 19 വരെ അപേക്ഷിക്കാം


2 min read
Read later
Print
Share

മൈനിങ്/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലായി 832 ഒഴിവുണ്ട്.

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 1326 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിങ്/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലായി 832 ഒഴിവുണ്ട്. പരസ്യവിജ്ഞാപന നമ്പര്‍: 01/2019. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകളുടെ എണ്ണവും കാറ്റഗറിയും ചുവടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

വിവിധ തസ്തികകളുടെ യോഗ്യത

മൈനിങ്/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജി.) ബിരുദം.

കോള്‍ പ്രിപ്പറേഷന്‍: കെമിക്കല്‍/മിനറല്‍ എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജി.) ബിരുദം.

സിസ്റ്റംസ്: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐ.ടി. എന്നിവയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജി.) ബിരുദം. അല്ലെങ്കില്‍ എം.സി.എ.

മെറ്റീരിയല്‍സ് മാനേജ്‌മെന്റ്: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷത്തെ എം.ബി.എ./മാനേജ്‌മെന്റ് പി.ജി. ഡിപ്ലോമയും.

ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്: സി.എ./ ഐ.സി.ഡബ്ല്യു.എ.

പേഴ്‌സണല്‍ ആന്‍ഡ് എച്ച്.ആര്‍: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ രണ്ടുവര്‍ഷത്തെ ഫുള്‍ ടൈം ബിരുദാനന്തരബിരുദം/പി.ജി. ഡിപ്ലോമ/ഹ്യൂമന്‍ റിസോഴ്‌സില്‍ സ്‌പൈഷ്യലൈസ്‌ചെയ്ത മാനേജ്‌മെന്റ് ബിരുദാനന്തരബിരുദം/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ഹ്യൂമന്‍ റിസോഴ്‌സില്‍ സ്‌പെഷ്യലൈസ്‌ചെയ്ത സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തരബിരുദം /എം.ബി.എ./ എം.എച്ച്.ആര്‍.ഒ.ഡി./ പേഴ്‌സണല്‍ മാനേജ്‌മെന്റ് ബിരുദാനന്തരബിരുദം.

മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.ബി.എ./മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസ്‌ചെയ്ത മാനേജ്‌മെന്റ് പി.ജി. ഡിപ്ലോമ.

കമ്യൂണിറ്റി ഡെവലപ്‌മെന്റ്: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഫുള്‍ ടൈം ബിരുദാനന്തരബിരുദം/ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാല അംഗീകരിച്ച രണ്ടുവര്‍ഷത്തെ ബിരുദാനന്തരബിരുദ ഡിപ്ലോമ/ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ കമ്യൂണിറ്റി ഡവലപ്‌മെന്റ്/റൂറല്‍ ഡവലപ്‌മെന്റ്/കമ്യൂണിറ്റി ഓര്‍ഗനെസൈഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് പ്രാക്ടീസ്/അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡവലപ്‌മെന്റ്/റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡവലപ്‌മെന്റ്/ഡവലപ്‌മെന്റ് മാനേജ്‌മെന്റ്/റൂറല്‍ മാനേജ്‌മെന്റ്. അല്ലെങ്കില്‍ റൂറല്‍ ഡവലപ്‌മെന്റ്/കമ്യൂണിറ്റി ഓര്‍ഗനൈസൈഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് പ്രാക്ടീസ്/അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡവലപ്‌മെന്റ്/റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡവലപ്‌മെന്റില്‍ സ്‌പെഷ്യലൈസ്‌ചെയ്ത സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തരബിരുദം.

എല്ലാ തസ്തികയ്ക്കുമുള്ള പ്രായപരിധി 30 വയസ്സാണ്. ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും എസ്.സി./എസ്.ടി.ക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10-15 വര്‍ഷവും വയസ്സിളവ് ലഭിക്കും. വിശദമായ വിജ്ഞാപനത്തിനായി www.coalindia.in എന്ന വെബ്‌സൈറ്റ് കാണുക.

വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം അപേക്ഷിക്കുക. ഓണ്‍ലൈന്‍വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.

Content Highlights: 1326 Vacancies in Coal India Limited; apply by january 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram