To advertise here, Contact Us



പുണെയിൽ ആയിരങ്ങളുടെ നാമജപഘോഷയാത്ര


2 min read
Read later
Print
Share

പുണെ: ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ പുണെയിൽ നടന്ന നാമജപഘോഷയാത്രയിൽ ശരണമന്ത്രങ്ങൾ ഉരുവിട്ട് സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെപേർ പങ്കെടുത്തു .

To advertise here, Contact Us

പിംപ്രി നെഹ്‌റുനഗർ എച്ച്.എ. മൈതാനത്ത് നിന്നാരംഭിച്ച നാമജപഘോഷയാത്രക്ക് ശബരിമല അയ്യപ്പസേവാ സമാജം മഹാരാഷ്ട്ര സംസ്ഥാന ജോയിന്റ് സെക്രട്ടറി നന്ദകുമാർ നായർ, പിംപ്രി ചിഞ്ച് വാഡ് മുനിസിപ്പൽ കോർപറേഷൻ മുൻ മേയർ ആർ. എസ്. കുമാർ, കോർപറേറ്റർ ബാബു നായർ, മുൻ കോർപറേറ്റർ രാജേഷ് പിള്ള ,പിംപ്രി ചിഞ്ച് വാഡ് എൻ. എസ്. എസ്. പ്രസിഡന്റ് കെ. വിശ്വനാഥൻ നായർ, പുണെ മലയാളി ഫെഡറേഷൻ പ്രസിഡന്റ് കെ. ഹരിനാരായണൻ, ഖജാൻജി രാജൻ നായർ, കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. ജി. ഹരിദാസ്, സെക്രട്ടറി രവി, ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെൽ പുണെ ജില്ലാ പ്രസിഡന്റ് രാജീവ് കുറ്റിയാട്ടൂർ, പിംപ്രി ചിഞ്ച് വാഡ് ജില്ലാ പ്രസിഡന്റ് രാകേഷ് നായർ, യുണൈറ്റഡ് കേരള ഫൗണ്ടേഷൻ പ്രസിഡന്റ് പത്മനാഭൻ, ചിക്കലി മലയാളി കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി മഹേഷ് കുമാർ ടി. വി., നിഗഡി മലയാളി സമാജം വൈസ് പ്രസിഡന്റ് ജ്യോതിഷ് പിള്ള, ഭാരത് ഭാരതി കോ-ഒാർഡിനേറ്റർ ഇ.കെ. ബാബുരാജ്, പുണെ കേരളീയ സമാജം പ്രസിഡന്റ് മധു നായർ, നവോദയ പ്രസിഡന്റ് വിജയ് കർത്താ, പ്രഭാ നായർ, ഉണ്ണി വാക്കനാട് തുടങ്ങിയവർ നേതൃത്വം നല്കി.

ധാനോരി ഭൈരവ് നഗർ അയ്യപ്പക്ഷേത്രം, വിമാൻ നഗർ അയ്യപ്പക്ഷേത്രം, വഡ് ഗാവ്ശ്ശേരിഅയ്യപ്പക്ഷേത്രം, ഹഡപ്‌സർ അയ്യപ്പക്ഷേത്രം, കുൻജീർവാഡി അയ്യപ്പക്ഷേത്രം, രാസ്താ പേട്ട് അയ്യപ്പക്ഷേത്രം, ഖഡ്കി അയ്യപ്പക്ഷേത്രം, ഉത്തംനഗർ അയ്യപ്പക്ഷേത്രം , സാംഗ്‌വി അയ്യപ്പക്ഷേത്രം, പിംപ്ലെ ഗുരവ് ശ്രീകൃഷ്ണ ക്ഷേത്രം, പിംപ്രി അയ്യപ്പക്ഷേത്രം, കാലേവാഡി അയ്യപ്പക്ഷേത്രം, ഭോസരി അയ്യപ്പക്ഷേത്രം ദെഹുറോഡ് അയ്യപ്പക്ഷേത്രം, ഇന്ദ്രായണി നഗർ ആറ്റുക്കാൽ ഭഗവതി ക്ഷേത്രം, നിഗഡി ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ ഭാരവാഹികളും വിവിധ എൻ. എസ്. എസ്. യൂണിറ്റുകൾ, ശ്രീനാരായണ ഗുരു സമിതി പുണെ, പുണെ കേരള വിശ്വകർമ സർവീസ് സൊസൈറ്റി തുടങ്ങിയവയുടെ ഭാരവാഹികളും പങ്കെടുത്തു. നാമജപഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ചു പിംപ്രി അംബേദ്കർ ചൗക്കിൽ നടന്ന പ്രതിഷേധ യോഗം ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് ചെയർമാൻ സ്വാമി അയ്യപ്പദാസ് ഉദ്‌ഘാടനം ചെയ്തു .ബാബു നായർ, രാജേഷ് പിള്ള, ഗണേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബി.സി.സി.ഐ.യിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ ആളെ പോലീസ് തിരയുന്നു

Jan 21, 2022


mathrubhumi

1 min

കെ.ഡി.എം.സി. മേഖലയിൽ 19,92,522 പേർക്ക് കുത്തിവെപ്പ്

Jan 21, 2022


മുംബൈ സർവകലാശാലയിൽ ശ്രീനാരായണഗുരു തത്ത്വചിന്ത കോഴ്സുകൾ

1 min

മുംബൈ സർവകലാശാലയിൽ ശ്രീനാരായണഗുരു തത്ത്വചിന്ത കോഴ്സുകൾ

Jan 21, 2022


mathrubhumi

1 min

മുംബൈയിൽ 5,708 പേർക്കുകൂടി കോവിഡ്

Jan 21, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us