മുംബൈ : സീനിയർ ഐ.പി.എസ്. ഉദ്യോഗസ്ഥൻ രജനീഷ് സേത്തിനെ മഹാരാഷ്ട്ര പോലീസ് ഡയറക്ടർ ജനറലായി നിയമിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജയ് പാണ്ഡെ മഹാരാഷ്ട്ര ഡി.ജി.പി.യുടെ അഡീഷണൽ ചുമതല നിർവഹിച്ചുവരികയായിരുന്നു. ഡി.ജി.പി. നിയമനം വൈകുന്നതിൽ ബോംബെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
1988 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ രജനീഷ് സേത്ത് അഴിമതിവിരുദ്ധ വിഭാഗത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. നേരത്തെ ഹേമന്ത് നഗ്രലെ സിറ്റി പോലീസ് കമ്മിഷണറായി നിയമിക്കപ്പെട്ടപ്പോൾ ഡി.ജി.പി.യുടെ താത്കാലിക ചുമതല അദ്ദേഹത്തിന് നൽകിയിരുന്നു.
ഫോഴ്‌സ് വൺ സേനയുടെ തലവനും മുംബൈ പോലീസിൽ ക്രമസമാധാന പരിപാലനത്തിന്റെ ജോയന്റ് പോലീസ് കമ്മിഷണറായും സേവനം അനുഷ്ഠിച്ചിട്ടുള്ള രജനീഷ് സേത്ത് ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നിട്ടുണ്ട്.