മുംബൈ : വ്യോമയാന കമ്പനിയായ ഇൻഡിഗോയുടെ സഹസ്ഥാപകൻ രാകേഷ് ഗാങ്‌വാൾ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചു. അഞ്ചുവർഷംകൊണ്ട് കമ്പനിയിലെ ഓഹരിപങ്കാളിത്തം കുറയ്ക്കുമെന്നും ഇതിന്റെഭാഗമായി പദവികൾ എത്രയുംവേഗം ഒഴിയുകയാണെന്നും അദ്ദേഹം രാജിക്കത്തിൽ പറയുന്നു.
ഓഹരികൾ കുറച്ചുകൊണ്ടുവരുന്ന സമയത്ത് പ്രസിദ്ധീകരിക്കാത്തതും ഓഹരിവിലയെ സ്വാധീനിക്കുന്നതുമായ വിവരങ്ങൾ ലഭ്യമാകുന്ന തരത്തിലുള്ള സ്ഥാനത്ത് തുടരുന്നില്ലെന്നും രാജിക്കത്തിൽ വ്യക്തമാക്കുന്നു. സഹസ്ഥാപകനായ രാഹുൽ ഭാട്ടിയയെ ഫെബ്രുവരി നാലിന് മാനേജിങ് ഡയറക്ടറായി നിയമിച്ച് ഇന്റർഗ്ലോബ് ഉത്തരവിറക്കിയിരുന്നു. സഹസ്ഥാപകരായ രാഹുൽ ഭാട്ടിയയും രാകേഷ് ഗാങ്‌വാളും തമ്മിൽ നിലനിന്ന തർക്കപരിഹാരത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
Share this Article
Related Topics