To advertise here, Contact Us



ഈറന്‍ കണ്ണുകളുമായി മറീനയില്‍നിന്ന് രാജ്ഭവനിലേക്ക്


1 min read
Read later
Print
Share

പത്തു മിനിട്ട് നേരം സമാധിയില്‍ മൗനപ്രാര്‍ഥന. പിന്നീട് പുഷ്പാര്‍ച്ചന നടത്തി

ചെന്നൈ : മറീനയിലെ ജയലളിത സമാധിയില്‍ ശശികല എത്തിയതു എം.എല്‍.എ.മാര്‍ ഒപ്പിട്ട സമ്മതപത്രവുമായി. മറീനാ ബീച്ചിലെ ജയലളിതയുടെ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഗവര്‍ണറുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ശശികല പോയത്. പച്ചസാരിയണിഞ്ഞ് എത്തിയ ശശികലയെ കാത്ത് പാര്‍ട്ടി അനുയായികള്‍ മറീനയില്‍ തടിച്ചു കൂടിയിരുന്നു.
പത്തു മിനിട്ട് നേരം സമാധിയില്‍ മൗനപ്രാര്‍ഥന. പിന്നീട് പുഷ്പാര്‍ച്ചന നടത്തി. എം.എല്‍.എ.മാരുടെ സമ്മതപത്രമടങ്ങിയ കവറും സമാധിയില്‍ അര്‍പ്പിച്ചു.
ശശികലയെ നിയമസഭ കക്ഷിനേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള കത്തും ഇതോടൊപ്പമുണ്ടായിരുന്നു. ഈറന്‍ കണ്ണുകളുമായാണ് മറീനയില്‍നിന്ന് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്. അപ്പോഴും ചിന്നമ്മ വാഴ്ക എന്ന ആര്‍പ്പുവിളികള്‍ മറീനയില്‍ ഉയര്‍ന്നു കൊണ്ടിരുന്നു. പത്തു മന്ത്രിമാര്‍ ശശികലയ്‌ക്കൊപ്പമുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സംവിധായകനെതിരേ മീ ടൂ ആരോപണം ഉന്നയിക്കരുത്‌ -ഹൈക്കോടതി

Jan 21, 2022


mathrubhumi

1 min

കാലിത്തൊഴുത്തിന്റെ ചുമർ ഇടിഞ്ഞുവീണ്‌ മൂന്ന് സ്ത്രീകൾ മരിച്ചു

Jan 21, 2022


mathrubhumi

1 min

സി.പി.ഐ. എം.പി.ക്ക്‌ കോവിഡ്

Aug 3, 2020


mathrubhumi

1 min

വീട്ടുടമയുടെ പരാതിയിൽ പോലീസ് ഇടപെടൽ; വാടകക്കാരൻ തീകൊളുത്തിമരിച്ചു

Aug 3, 2020

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us