ചെന്നൈ : കാഞ്ചീപുരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാവ് പി.പി.ജി.ഡി. ശങ്കറിന്റെ സ്വത്തുക്കൾ ആദായനികുതിവകുപ്പ് മരവിപ്പിച്ചു. ബിനാമിപേരുകളിൽ സമ്പാദിച്ച 25 കോടി രൂപ മതിപ്പുള്ള സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ഭൂവുടമകളെ ഭീഷണിപ്പെടുത്തിയും അനധികൃതമാർഗങ്ങളിലും ശങ്കർ ചെന്നൈയിലുൾപ്പെടെ സ്ഥലംവാങ്ങിയത് അധികൃതർ കണ്ടെത്തിയിരുന്നു. അതേത്തുടർന്ന് ഇയാളുമായി ബന്ധമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കിയാണ് ഇപ്പോൾ അത് മരവിപ്പിച്ചിരിക്കുന്നത്.