-
ഹൈദരാബാദ് : ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണ് എന്ന സന്ദേശം നൽകിക്കൊണ്ട് കേരളത്തിലെ തലശ്ശേരി മാഹി സ്വദേശിനി നജീറാ നൗഷാദ് എന്ന 33-കാരി കുട്ടനാട്ടിലെ മങ്കൊമ്പിൽനിന്ന് റോഡ് മാർഗം നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള തന്റെ സാഹസികയാത്രയുടെ ഭാഗമായി ഹൈദരാബാദിൽ എത്തിച്ചേർന്നു.
സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയുള്ള കുട്ടനാട്ടിലെ മങ്കൊമ്പിൽനിന്ന് ഏറ്റവും ഉയരം കൂടിയ പ്രദേശമായ നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഈ വീട്ടമ്മയുടെ 50 ദിവസത്തെ യാത്രയുടെ ഭാഗമായാണ് ഇവർ ഹൈദരാബാദിൽ എത്തിച്ചേർന്നത്.
ബുധനാഴ്ച വൈകീട്ട് സെക്കന്ദരാബാദ് മെട്ടുഗുഡ കൈരളി സമാജത്തിൽ വെച്ച് ഹൈദരാബാദ് തണൽ മലയാളി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണയോഗത്തിൽ മലയാളം മിഷൻ, ഐയ്മ തെലങ്കാന, സി.ടി. ആർ.എം.എ., കൈരളി സമാജം ‘അ’ അക്ഷരക്കൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.