To advertise here, Contact Us



ഉബറും ഒലയും കൈവിടാനൊരുങ്ങി ഡ്രൈവര്‍മാര്‍


2 min read
Read later
Print
Share

ഓണ്‍ലൈന്‍ ടാക്‌സിസമരം, ബദല്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കാന്‍ നീക്കം

ബെംഗളൂരു: കമ്മിഷന്‍ കുറയ്ക്കണമെന്നും കിലോമീറ്റര്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉബര്‍, ഒല എന്നിവയുമായുള്ള ബന്ധം വിടാനൊരുങ്ങുന്നു. സമരം മൂന്നുദിവസം കഴിഞ്ഞിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ പരമ്പരാഗത ടാക്‌സി ഓപ്പറേറ്റര്‍മാരുമായി കരാറിലേര്‍പ്പെടാനാണ് നീക്കം.
ഇങ്ങനെവന്നാല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സിദാതാക്കളായ ഉബറും ഒലയും ബെംഗളൂരുവില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും. കര്‍ണാടകത്തിന് സ്വന്തമായി ഓണ്‍ലൈന്‍ ടാക്‌സി സേവനം ആരംഭിക്കാന്‍ സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ടാക്‌സി ഉടമകള്‍ ശ്രമിക്കുന്നുണ്ട്.

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ടാക്‌സി ഉടമകളായ ഡ്രൈവര്‍മാര്‍ക്ക് വരുമാനം നഷ്ടപ്പെടുന്നതിനാല്‍ വാഹനത്തിന്റെ വായ്പയടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തന്‍വീര്‍ പാഷ പറഞ്ഞു. മൂന്നുദിവസമായി വരുമാനമില്ലാത്തതിനാല്‍ പല ഡ്രൈവര്‍മാരും പരമ്പരാഗത കാബ് ഓപ്പറേറ്റര്‍മാരുമായി കരാറിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ഉബറുമായും ഒലയുമായും ബന്ധപ്പെടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

To advertise here, Contact Us

ബുധനാഴ്ച ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവര്‍മാര്‍ സമരം തുടങ്ങിയതോടെ നഗരത്തിലെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. സമരത്തെക്കുറിച്ച് അറിയാത്തവരാണ് കൂടുതല്‍ ബുദ്ധിമുട്ടായത്. വെള്ളിയാഴ്ചയും വളരെകുറച്ച് ടാക്‌സികളേ നിരത്തിലിറങ്ങിയുള്ളൂ. അതേസമയം, സമരത്തെക്കുറിച്ച് ഉബറും ഒലയും അറിയിക്കാതിരുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ നഗരത്തില്‍ ഓട്ടോറിക്ഷാ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ഓട്ടോറിക്ഷാ ആന്‍ഡ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എം. മഞ്ജുനാഥ് പറഞ്ഞു. യാത്രക്കാരുടെ സൗകര്യാര്‍ഥം എല്ലാ ഓട്ടോ ഡ്രൈവര്‍മാരോടും യാത്രയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സിദാതാക്കളുമായി ഡ്രൈവര്‍മാരുണ്ടാക്കിയ കരാറില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും സമരം നടത്തുന്ന ഡ്രൈവര്‍മാരോട് ലേബര്‍ കോടതിയെ സമീപിക്കാനും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു. അഞ്ചുതവണ ചര്‍ച്ചനടത്തിയെങ്കിലും ഉബറും ഒലയും ഡ്രൈവര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഡ്രൈവര്‍മാരോട് ലേബര്‍ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്.

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ടാക്‌സി സര്‍വീസുകള്‍ നിര്‍ത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് യൂണിയനാണ് തീരുമാനിച്ചത്. ബെംഗളൂരുവില്‍ ആരംഭത്തില്‍ പത്തുശതമാനം മാത്രമായിരുന്ന കമ്മിഷന്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത്രയും കമ്മിഷന്‍ നല്‍കാനാവില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. 20 തവണ സവാരി നടത്തിയാലേ ഇന്‍സെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന തീരുമാനവും അംഗീകരിക്കാന്‍ പറ്റില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കോണ്‍ഗ്രസ് സര്‍ക്കാറുകളെ കേന്ദ്രം അട്ടിമറിക്കുന്നു- ഖാര്‍ഗെ

Mar 22, 2016


ഹിജാബ് വിലക്ക്: പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരേ കേസ്

1 min

ഹിജാബ് വിലക്ക്: പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരേ കേസ്

Feb 19, 2022


mathrubhumi

1 min

മേക്കേദാട്ട് അണക്കെട്ട് പദ്ധതി: അന്തസ്സംസ്ഥാന നദീജലത്തർക്കത്തെപ്പറ്റി ചർച്ചചെയ്യാൻ യോഗംവിളിച്ച് കർണാടക

Jan 21, 2022


നഞ്ചൻകോടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാന ചരിഞ്ഞു

1 min

നഞ്ചൻകോടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാന ചരിഞ്ഞു

Jan 21, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us