ബെംഗളൂരു : അറ്റകുറ്റപ്പണിയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.
സൗത്ത് സോണിൽ രാവിലെ പത്തുമുതൽ വൈകീട്ട് 5.30 വരെ കെ.ആർ. റോഡ്, ജയനഗർ, കൃഷ്ണദേവരായ നഗർ, ഐ.എസ്.ആർ.ഒ. ലേഔട്ട്, സരാക്കി മാർക്കറ്റ്, ഗണപതിപുര, ടീച്ചേഴ്സ് കോളനി, കൊനനഗുണ്ടെ ഇൻഡസ്ട്രിയൽ മേഖല, ലക്ഷ്മിനഗർ, ശിവശക്തി നഗർ, ഭവാനി നഗര, ഓൾഡ് എയർപോർട്ട് റോഡ്, ഔട്ടർ റിങ് റോഡ്, സുഭാഷ് നഗർ, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
നോർത്ത് സോണിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ യശ്വന്ത്പുർ, അംബേദ്ക്കർ നഗർ, മഞ്ജുനാഥ നഗർ, ടി.ബി ക്രോസ്, ഹെസറഘട്ട, വിനായക നഗർ, എം.എസ്. പാളയ, വരദരാജ നഗര, കൊടിഗെഹള്ളി, ടാറ്റാനഗർ, ദേവിനഗർ, കെംപാപുര, ഭുവനേശ്വരി നഗർ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
ഈസ്റ്റ് സോണിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ കൊടിഹള്ളി, ഹനുമന്തയ്യ ഗാർഡൻ, ജോഗുപാളയ, ചാണക്യ ലേഔട്ട്, നാഗവാര, ഭുവനേശ്വരി റോഡ്, അംബേദ്കർ നഗർ, ഗായത്രി ലേഔട്ട് എന്നിവിടങ്ങളിലും നോർത്ത് സോണിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് 5.30-വരെ ബസവേശ്വര നഗർ, ലക്ഷ്മണ നഗര, ഹനുമന്തരായ പാളയ, വിദ്യാപീഠ റോഡ്, ഹൊസഹള്ളി റോഡ്, വസുദേവപുര, മാരുതി നഗർ, അംബേദ്കർ നഗർ, ബി.ഡി.എ. കോളനി എന്നിവിടങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെടും.