To advertise here, Contact Us



എ.എച്ച്.പിയുടെ ശബ്ദ സന്ദേശം ഞങ്ങളുടെ തലയിലിടാന്‍ മന്ത്രി ശ്രമിക്കുന്നു- ആര്‍.എസ്.എസ്


1 min read
Read later
Print
Share

മന്ത്രിയുടെ ഗൂഢപദ്ധതി വിജയിപ്പിക്കാന്‍ കൂട്ടുനിന്ന ചിലരും പോലീസുമാണ് ഇതിലെ കൂട്ടുപ്രതികള്‍. പോലീസ് പ്രകോപനം സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ്

കൊച്ചി:എ എച്ച് പി ഭാരവാഹിയുടെ ശബ്ദ സന്ദേശം ആര്‍ എസ് എസിന്റെ തലയില്‍ കെട്ടിവെക്കാനാണ് ദേവസ്വം മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിതെന്ന് ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. മന്ത്രിയുടെ ആസൂത്രിത ഗൂഢാലോചനയാണ് പാവനമായ ശബരിമല ക്ഷേത്രസങ്കേതത്തെ കലാപഭൂമിയാക്കിയയത്. ക്ഷേത്ര വിശ്വാസികള്‍ നടത്തിവന്ന സമാധാനപരമായ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് മന്ത്രി പദ്ധതിയൊരുക്കിയത്.

To advertise here, Contact Us

മന്ത്രിയുടെ ഗൂഢപദ്ധതി വിജയിപ്പിക്കാന്‍ കൂട്ടുനിന്ന ചിലരും പോലീസുമാണ് ഇതിലെ കൂട്ടുപ്രതികള്‍. പോലീസ് പ്രകോപനം സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ്. മന്ത്രിയുടെ നിലവാരം സൂക്ഷിക്കാന്‍ കഴിയില്ലെങ്കിലും പാര്‍ട്ടി നേതാവിനേക്കാളും മന്ത്രി തരം താഴരുത്. ശബരിമലയില്‍ ഭക്തജനങ്ങളെ തല്ലിച്ചതച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോടതി വിധി നടപ്പിലാക്കാന്‍ നിരീശ്വരവാദികളെയും പാര്‍ട്ടി ഗ്രാമങ്ങളിലെ ചാവേറുകളെയും സജ്ജമാക്കുകയാണ് സിപിഎം. സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണം.

ശബരിമലയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ദേവസ്വം മന്ത്രി നുണ പ്രചാരണം നിര്‍ത്തി ശബരിമലയെ വിവാദ ഭൂമിയാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ആചാരപരിഷ്‌കരണങ്ങള്‍ അടിച്ചേല്പിക്കുന്നതാകരുത്. വിശ്വാസി സമൂഹത്തെ കണക്കിലെടുത്തു വേണം ശബരിമലയിലെ ആചാരപരിഷ്‌കരണങ്ങളെന്ന ആവശ്യത്തെ സര്‍ക്കാര്‍ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍: വി.എം. സുധീരന്‍

Jan 8, 2016


mathrubhumi

1 min

വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Sep 23, 2019


mathrubhumi

1 min

കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

Jun 9, 2018


mathrubhumi

1 min

കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ സഹായിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം

Jan 12, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us