To advertise here, Contact Us



രമിത്ത് വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു


1 min read
Read later
Print
Share

15 സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഖിലും പ്രതിപ്പട്ടികയിലുണ്ട്.

തലശ്ശേരി: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിനെ (29) വധിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

To advertise here, Contact Us

15 സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഖിലും പ്രതിപ്പട്ടികയിലുണ്ട്.

2016 ഒക്ടോബര്‍ 12നാണ് പിണറായിയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഒരു സംഘം ആളുകള്‍ രമിത്തിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രമിത്തിലെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സംഭവത്തെ തുടര്‍ന്ന് പത്ത് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഡിവൈഎസ്പി രഞ്ജിത്തിന് അന്വേഷണ ചുമതല കൈമാറി.

രമിത്തിന്റെ പിതാവ് ഉത്തമനെയും സമാന രീതിയില്‍ നേരത്തെ കൊലപ്പെടുത്തിയിരുന്നു. ഉത്തമനെ ബസില്‍ നിന്ന് വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 2002ലാണ് ഉത്തമനെ വധിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കറന്‍സി ലെസ് മാതൃകയിലേക്ക് സഹകരണബാങ്കുകള്‍

Dec 29, 2016


Cartoon

1 min

ചിരിച്ചെപ്പ് തുറക്കാം, ഒരു ക്ലിക്കിൽ; ഓൺലൈൻ കാർട്ടൂൺ പ്രദർശനത്തിന് തുടക്കം

Oct 25, 2021


mathrubhumi

1 min

പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സ്റ്റേ

Apr 3, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us