To advertise here, Contact Us



പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ സി.പി.എം. നേതാക്കള്‍ക്ക് ജാമ്യം


1 min read
Read later
Print
Share

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സി.പി.എം. നേതാക്കള്‍ക്ക് ജാമ്യം. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

To advertise here, Contact Us

കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കല്യോട്ട് വെച്ചുണ്ടായ കൊലപാതകത്തിനു ശേഷം പ്രതികള്‍ ഉദുമയ്ക്കടുത്തുള്ള വെളുത്തോളിയില്‍ എത്തുകയും ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനുമായി ബന്ധപ്പെടുകയും ചെയ്തു എന്നാണ് വ്യക്തമായിരിക്കുന്നത്. തുടര്‍ന്ന് മണികണ്ഠനും ബാലകൃഷ്ണനും ചേര്‍ന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയുന്നതിനും ആയുധങ്ങള്‍ ഒളിപ്പിക്കുന്നതിനും സഹായം ചെയ്യുകയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കത്തിച്ചുകളയുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പെരിയ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മേയ് 25ന് പരിഗണിക്കുന്നുണ്ട്. ഇതിനു മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്.

Content Highlights: Periya double murder case, cpm area secretary arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കറന്‍സി ലെസ് മാതൃകയിലേക്ക് സഹകരണബാങ്കുകള്‍

Dec 29, 2016


Cartoon

1 min

ചിരിച്ചെപ്പ് തുറക്കാം, ഒരു ക്ലിക്കിൽ; ഓൺലൈൻ കാർട്ടൂൺ പ്രദർശനത്തിന് തുടക്കം

Oct 25, 2021


mathrubhumi

1 min

പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സ്റ്റേ

Apr 3, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us