To advertise here, Contact Us



കുഞ്ഞാലിക്കുട്ടിയെ യുഡിഎഫിന് ആവശ്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി


1 min read
Read later
Print
Share

യുഡിഎഫിന്റെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും തനിയ്ക്ക്; സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ല

കാഞ്ഞങ്ങാട്: കുഞ്ഞാലിക്കുട്ടിയെ യു.ഡിഎഫി ന് ആവശ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് അവരുടെ പാര്‍ട്ടി ഏത് സ്ഥാനം നല്‍കിയാലും സന്തോഷമേയുള്ളൂ. എന്നാല്‍ കേരളത്തിലെ യുഡിഎഫിന്റെ കെട്ടുറപ്പിന് കുഞ്ഞാലിക്കുട്ടിയെന്ന നേതാവ് അത്യന്താപേഷിതമാണെന്നും ഉമ്മന്‍ചാണ്ടി കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

To advertise here, Contact Us

സുധീരന്‍ രാജിവെച്ചെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം താന്‍ വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനും തനിക്കാണ്. പ്രതിപക്ഷ നേതൃസ്ഥാനം മാത്രമല്ല, പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളും അന്നു തന്നെ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കെപിസിസിപ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആശങ്കയൊന്നുമില്ല. ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുകയാണിപ്പോള്‍ ഹൈക്കമാന്‍ഡ്. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് കേരളത്തിലും ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍: വി.എം. സുധീരന്‍

Jan 8, 2016


mathrubhumi

1 min

വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Sep 23, 2019


mathrubhumi

1 min

കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

Jun 9, 2018


mathrubhumi

1 min

മന്ത്രി ബാബുവിനെ സംരക്ഷിക്കാനാണ് ശ്രമം: കോടിയേരി

May 25, 2015

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us