To advertise here, Contact Us



മുനമ്പത്തേത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന് പോലീസ്


1 min read
Read later
Print
Share

ശ്രീകാന്തന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: മുനമ്പത്തേത് മനുഷ്യക്കടത്തല്ല അനധികൃത കുടിയേറ്റമാണെന്ന് പോലീസ്. ശ്രീലങ്കന്‍ സ്വദേശിയായ ശ്രീകാന്തനാണ് മുഖ്യപ്രതിയെന്നും ഇയാളുടെ എല്‍ ടി ടി ഇ ബന്ധം പരിശോധിക്കുന്നുണ്ടെന്നും ഐ ജി വിജയ് സാഖറെ പറഞ്ഞു.

To advertise here, Contact Us

ശ്രീകാന്തന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അഞ്ച് പ്രധാനപ്രതികളുണ്ടെന്നും ഐ ജി കൂട്ടിച്ചേര്‍ത്തു. ഇവരില്‍ ഒരാള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

മുനമ്പത്തുനിന്ന് പോയവരില്‍ ഭൂരിഭാഗം പേരും ശ്രീലങ്കന്‍ ബന്ധമുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് പന്ത്രണ്ടാം തീയതി രാവിലെ മുനമ്പത്തുനിന്ന് യാത്ര തിരിക്കുകയായിരുന്നു. നൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.

content highlights: munampam incident is not human trafficking it is illegal migration says police

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍: വി.എം. സുധീരന്‍

Jan 8, 2016


mathrubhumi

1 min

വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Sep 23, 2019


mathrubhumi

1 min

കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

Jun 9, 2018


mathrubhumi

1 min

മന്ത്രി ബാബുവിനെ സംരക്ഷിക്കാനാണ് ശ്രമം: കോടിയേരി

May 25, 2015

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us