ഐഎസ് ബന്ധം: റിയാസിന്‍റെ സഹായികള്‍ക്കായി എന്‍.ഐ.എ അന്വേഷണം


1 min read
Read later
Print
Share

റിയാസിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ യോഗം ചേര്‍ന്നിരുന്നതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ഐഎസ് ബന്ധമുള്ള മലയാളികളെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണം വ്യാപകമാക്കുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കറില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ റിയാസിന്റെ സഹായികള്‍ക്കായുള്ള എന്‍.ഐ.എ അന്വേഷണം പുരോഗമിക്കുകയാണ്. റിയാസുമായി ഫെയ്സ്ബുക്ക് ചാറ്റ് നടത്തിയവരിലേയ്ക്കും അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ട്. റിയാസ് ഫെയ്സ്ബുക്ക് വഴി ചാറ്റ് ചെയ്തിട്ടുള്ള മലയാളികള്‍ അടക്കമുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഐഎസ് ബന്ധത്തിന്റെ പേരില്‍ കാസര്‍കോട്‌നിന്ന് കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്തുവരികയാണ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റിയാസിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ യോഗം ചേര്‍ന്നിരുന്നതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Content Highlights: ISIS, NIA investigation, sri lanka blast

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

ഖനനം പൂര്‍ത്തിയായി, കോട്ടയില്‍നിന്ന് കിട്ടിയത് 35950 പീരങ്കിയുണ്ടകള്‍

Dec 21, 2015


mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018