To advertise here, Contact Us



പമ്പയിലും നിലയ്ക്കലിലും കമാന്‍ഡോകളെ നിയോഗിക്കും


1 min read
Read later
Print
Share

തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി കമാന്‍ഡോകളെ നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കൂടാതെ രണ്ട് എസ് പി മാര്‍, നാല് ഡിവൈ എസ് പി മാര്‍ എന്നിവരേക്കുടി നിയോഗിക്കും.

To advertise here, Contact Us

ദക്ഷിണ മേഖലാ എ ഡി ജി പി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

100 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ ഇതിനകംതന്നെ വിന്യസിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി റ്റി നാരായണന്‍, കെ എ പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ ജി സൈമണ്‍, പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ് പി വി അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്

സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 33 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പോലീസുകാര്‍ എന്നിവരെയും ഉടന്‍തന്നെ നിയോഗിക്കും. കൂടാതെ ലോക്കല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍: വി.എം. സുധീരന്‍

Jan 8, 2016


mathrubhumi

1 min

വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Sep 23, 2019


mathrubhumi

1 min

കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

Jun 9, 2018


mathrubhumi

1 min

കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ സഹായിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം

Jan 12, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us