'എനിക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും പറ്റും' മദ്യാസക്തിയുള്ളവരോട് പൂജ ഭട്ട്


1 min read
Read later
Print
Share

'അതില്‍ വീഴ്ച്ച വരികയാണെങ്കില്‍ സ്വയം ധൈര്യം സംഭരിച്ച് മുന്നേറണം. അതിന്റെ ഫലങ്ങള്‍ വളരെ വലുതാണ്.' പൂജ പറയുന്നു.

മിത മദ്യപാനത്തിന്റെ പിടിയില്‍ നിന്നും താന്‍ മോചിതയായെന്നു പറയുകയാണ് നടി പൂജ ഭട്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന കുറിപ്പിലൂടെയാണ് രണ്ടു വര്‍ഷമായി താന്‍ മദ്യപിക്കാതെ ആയെന്നു പറയുന്നത്. പതിനാറു വയസ്സു മുതല്‍ തുടങ്ങിയ ദുശ്ശീലം കൈവെടിയാനുള്ള വളരെ നാളുകളായുള്ള ശ്രമങ്ങള്‍ ഫലം കണ്ടുവെന്നും പൂജ പറയുന്നു.

'രണ്ടു വര്‍ഷവും പത്തു മാസവുമായി താന്‍ അമിതമായി മദ്യപിക്കാറില്ല. മദ്യത്തിന്റെ ഉപയോഗം തീരെ കുറച്ചുു. മദ്യത്തോട് അമിത ആസക്തിയുള്ളവര്‍ അത് ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നു കരുതിക്കോളൂ. എനിക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും പറ്റും. അതില്‍ വീഴ്ച്ച വരികയാണെങ്കില്‍ സ്വയം ധൈര്യം സംഭരിച്ച് മുന്നേറണം. അതിന്റെ ഫലങ്ങള്‍ വളരെ വലുതാണ്.' പൂജ പറയുന്നു.

മദ്യം പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പൂജ തുടങ്ങിയിട്ട് നാളുകളേറെയായി. തനിക്കു സ്ഥിരമായി മദ്യം വിറ്റിരുന്ന കച്ചവടക്കാരന്‍ തന്നെയാണ് അത് നിര്‍ത്താനും പിന്തുണ നല്‍കിയതെന്നും പൂജ പറഞ്ഞിരുന്നു.

1991ല്‍ പുറത്തിറങ്ങിയ സഡക്ക് എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പില്‍ സഞ്ജയ് ദത്തിനൊപ്പം വീണ്ടും അഭിനയിക്കുകയാണ് ഇപ്പോള്‍ പൂജ ഭട്ട്. മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടിയും പൂജയുടെ സഹോദരിയുമായ ആലിയ ഭട്ടും ആദിത്യ റോയ് കപൂറും എത്തുന്നുണ്ട്.

Content Highlights : Pooja Bhatt about becoming sober since two years and ten months

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'മോഹന്‍ലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'

Mar 5, 2018


mathrubhumi

2 min

'പ്രതി പൂവന്‍കോഴി എന്ന സിനിമ ഉണ്ണി ആറിന്റെ നോവലല്ല' -റോഷന്‍ ആന്‍ഡ്രൂസ്

Nov 21, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019