To advertise here, Contact Us



ഉലകനായകന്റെ പിറന്നാള്‍, ഒപ്പം സിനിമയിലെ അറുപതാണ്ടും; ആഘോഷമാക്കി കുടുംബം


1 min read
Read later
Print
Share

കമല്‍ഹാസന്‍ സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തീകരിച്ചത് രേഖപ്പെടുത്തുന്ന വര്‍ഷം കൂടിയാണിത്.

ന്ത്യന്‍ സിനിമയുടെ ഉലകനായകന്‍ കമല്‍ഹാസന്റെ 65-ാം ജന്മദിനമാണിന്ന്. കൂടാതെ താരം സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തീകരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സഹപ്രവര്‍ത്തകരും ആരാധകരും രാഷ്ട്രീയ പ്രമുഖരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ജന്‍മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

To advertise here, Contact Us

ഇത്തവണ കുടുംബത്തിനൊപ്പമാണ് ഉലകനായകന്റെ പിറന്നാള്‍ ആഘോഷം. ജന്മനാടായ പരമക്കുടിയിലാണ് ഏവരും ഒത്തുകൂടുന്നത്. കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സഹോദരന്‍ ചാരുഹാസന്‍, മകള്‍ സുഹാസിനി മണിരത്‌നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും മറ്റും കുടുംബാംഗങ്ങളുമാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അച്ഛനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ശ്രുതിയും അക്ഷരയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കമല്‍ഹാസന്റെ പിതാവ് ശ്രീനിവാസന്റെ ചരമവാര്‍ഷികവും ഇതേ ദിവസമാണ്. തന്റെ ജന്മനാടായ പരമക്കുടിയില്‍ സ്ഥാപിച്ച അച്ഛന്റെ പ്രതിമ കമല്‍ഹാസന്‍ അനാച്ഛാദനം ചെയ്യും.

ജന്മദിനത്തോടനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികളാണ് താരത്തിന്റെ നേതൃത്വത്തിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനല്‍ സംഘടിപ്പിക്കുന്നത്.. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഇളയരാജ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കും. രജനികാന്ത്, എസ്.പി ബാലസുബ്രഹ്മണ്യം എന്നിവരും സംഗീത നിശയില്‍ പങ്കെടുക്കും.

Content Highlights : Kamal Hassan celebrates 65th birthday and 60 years in cinema

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Women In Cinema collectives 5 years of actress attack case question government Cinema industry

1 min

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ എന്തുചെയ്തു? സിനിമ എന്തുചെയ്തു- ഡബ്ല്യൂ.സി.സി

Feb 18, 2022


mathrubhumi

1 min

ഇരുളിന്റെ മറവില്‍ ദിലീപ്, വരുന്നത് ത്രില്ലര്‍ ആക്ഷന്‍ ചിത്രമെന്ന് സൂചന

Jul 28, 2019


mathrubhumi

2 min

പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി

Mar 24, 2019


mathrubhumi

1 min

വിവേക് ഒബോറോയ് മോദിയാകുമ്പോള്‍ അമിത് ഷാ ആയി മനോജ് ജോഷി എത്തുന്നു

Feb 13, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us