To advertise here, Contact Us



ജീത്തുവിന്റെ തിരക്കഥയില്‍ ബിജുമേനോനും ഇന്ദ്രജിത്തും


അനീഷ് കെ. മാത്യു

1 min read
Read later
Print
Share

ഇതാദ്യമായിട്ടാണ് ജീത്തു ജോസഫ് മറ്റൊരാള്‍ക്കായി തിരക്കഥ തയാറാക്കുന്നത്. നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലക്ഷ്യം എന്നാണ് പേരിട്ടിരിക്കുന്നത്.

കൊച്ചി: ഊഴത്തിന് ശേഷം ജീത്തു ജോസഫ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ബിജുമേനോനും ഇന്ദ്രജിത്തും നായകന്മാര്‍. നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലക്ഷ്യം എന്നാണ് പേരിട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ജീത്തു ജോസഫ് മറ്റൊരാള്‍ക്കായി തിരക്കഥ തയാറാക്കുന്നത്. സുസു സുധീ വാത്മീകം, ഇടി എന്നീ ചിത്രങ്ങളില്‍ ജയസൂര്യയുടെ നായികയായി എത്തിയ ശിവദയാണ് ലക്ഷ്യത്തില്‍ നായികയാകുന്നത്. ഊഴത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ കിഷോര്‍ സത്യ ഈ ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ഷമ്മി തിലകനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

To advertise here, Contact Us

ചെറിയ രീതിയിലുള്ള ത്രില്ലര്‍ സ്വഭാവത്തില്‍ ആളുകളെ എന്റര്‍ടെയിന്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കുമിതെന്ന് തിരക്കഥാകൃത്ത് ജീത്തു ജോസഫ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നവാഗതനായ സംവിധായകനാണെങ്കിലും നല്ല ടെക്‌നീഷ്യനാണെന്ന് ബോധ്യപ്പെട്ടതിനാലാണ് എഴുതാന്‍ തയാറായതെന്നും അന്‍സാര്‍ പറഞ്ഞ കഥയുടെ അടിസ്ഥാനത്തിലാണ് തിരക്കഥ തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാട്, കാട്ടിലൂടെയുള്ള സഞ്ചാരം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് തിരക്കഥ എഴുതിയിരിക്കന്നത്. എഴുതി പൂര്‍ത്തിയായി വന്നപ്പോള്‍ കൊള്ളാവുന്ന ഒന്നായി തിരക്കഥ തീര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ഒക്ടോബര്‍ പകുതിയോടെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അന്‍സാര്‍ ഖാന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചിത്രത്തിന് അനുയോജ്യമായ ഏതാനും ലൊക്കേഷനുകള്‍ കണ്ടിട്ടുണ്ടെങ്കിലും നവംബറിലെ കാടിന്റെ അവസ്ഥ അനുസരിച്ചായിരിക്കും ലൊക്കേഷനുകളില്‍ അന്തിമ തീരുമാനമുണ്ടാകുവെന്നും സംവിധായകന്‍ പറഞ്ഞു. ഇതിന് മുന്‍പ് ഏതാനും ഷോര്‍ട്ട് ഫിലിമുകളും ടെലിഫിലിമുകളുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും സ്വതന്ത്ര സിനിമാ സംവിധാനം ആദ്യമായിട്ടാണെന്നും വിജി തമ്പിയുടെ കീഴില്‍ ജോലി ചെയ്തതാണ് തന്റെ പരിചയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോയ് തോമസ് ശക്തിക്കുളങ്ങര നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്ന ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സായിരിക്കും. സീനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍. അനില്‍ ജോണ്‍സണ്‍ സംഗീതവും കെ. രാജശേഖര്‍ ഫൈറ്റ് മാസ്റ്ററുമാണ്. ജീത്തു ജോസഫിന്റെ ഭാര്യ ലിന്‍ഡാ ജീത്തുവാണ് വസ്ത്രാലങ്കാരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Women In Cinema collectives 5 years of actress attack case question government Cinema industry

1 min

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ എന്തുചെയ്തു? സിനിമ എന്തുചെയ്തു- ഡബ്ല്യൂ.സി.സി

Feb 18, 2022


mathrubhumi

1 min

ഇരുളിന്റെ മറവില്‍ ദിലീപ്, വരുന്നത് ത്രില്ലര്‍ ആക്ഷന്‍ ചിത്രമെന്ന് സൂചന

Jul 28, 2019


mathrubhumi

2 min

പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി

Mar 24, 2019


mathrubhumi

1 min

വിവേക് ഒബോറോയ് മോദിയാകുമ്പോള്‍ അമിത് ഷാ ആയി മനോജ് ജോഷി എത്തുന്നു

Feb 13, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us