ഹോളിവുഡ് താരം ഹല്ലേ മരിയ ബെറി കേരളത്തില്‍. ആള്‍ക്കൂട്ടവും അകമ്പടിക്കാരും അംഗരക്ഷകരുമില്ലാതെയാണ് ഹല്ലേ ബെറി ആലപ്പുഴയില്‍ എത്തിയിരിക്കുകയാണെന്നാണ് സൂചന. 2001 ല്‍ മോണ്‍സ്റ്റര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ താരമാണ് ബെറി.
മുംബൈയിലെ തെരുവുകളിലൂടെ ഹല്ലേ ബെറി നടക്കുന്ന ചിത്രങ്ങള്‍ നേരത്തേ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോള്‍ താന്‍ കേരളത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. വൈന്‍ ഗ്ലാസുമായി ഇരിക്കുന്ന ചിത്രമാണ് ബെറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം' എന്ന് ബെറിയുടെ ആരാധകരില്‍ ചിലര്‍ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.
Content Highlights: Halle Maria Berry Hollywood Actress visits Kerala, Halle Berry
Share this Article
Related Topics