To advertise here, Contact Us



മീര ജാസ്മിൻ ഇങ്ങനെ തടിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ?


3 min read
Read later
Print
Share

ഒരാളുടെ ശരീരം അയാളുടെ സ്വാതന്ത്യമാണെന്നും അതില്‍ രണ്ടാമതൊരാള്‍ക്ക് പങ്കില്ലെന്നും നമ്മുടെ സമൂഹം എന്ന് മനസ്സിലാക്കും.

സിനിമയില്‍ നടന്മാര്‍ക്ക് നിത്യയൗവ്വനമാണ്. നടിമാരുടെ കാര്യം നേരെ മറിച്ചും. വിവാഹിതയാകുന്നതോടെ നടിമാർക്ക് അവസരങ്ങൾ കുറയുന്നതും അവർ പതിയെ അമ്മ വേഷത്തിലേക്കും മറ്റും ചുവടുമാറുന്നതും സിനിമ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. പ്രത്യേകിച്ചും മലയാള സിനിമയില്‍. വിവാഹിതയാകുന്നതോടെ സ്ത്രീകള്‍ക്ക് ശാരീരികമായ പല മാറ്റങ്ങളും കൈവരുന്നു. ശരീരം തടിക്കുന്നതും മറ്റും സ്വാഭാവികമായ കാര്യവുമാകുന്നു. പ്രസവശേഷമാണെങ്കില്‍ പ്രത്യേകിച്ചും. സാമൂഹിക മാധ്യമങ്ങള്‍ സജീവമായ ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ രൂപമാറ്റം സംഭവിച്ചിട്ടുള്ള നടിമാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവഹേളിക്കുന്നതും പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. ബോഡി ഷെയ്മിങ് എന്ന ഈ പ്രക്രിയയ്ക്ക് ഇരയായ നടിമാര്‍ നിരവധിയാണ്.

To advertise here, Contact Us

ബോഡി ഷെയ്മിങ് പോലെ ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ കഴിയുന്ന ആയുധം വേറെയില്ല. അവള്‍ അല്ലെങ്കില്‍ അവന്‍ കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് തടിച്ചിട്ടാണെങ്കിലും ഒരു ചന്തമുണ്ട്. ഇത്തരം സംഭാഷണങ്ങള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ നാം കേട്ടിട്ടുണ്ട്. നമ്മളില്‍ ചിലര്‍ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഒരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യമാണെന്നും അതില്‍ രണ്ടാമതൊരാള്‍ക്ക് പങ്കില്ലെന്നും നമ്മുടെ സമൂഹം എന്ന് മനസ്സിലാക്കും.

അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മലയാളത്തിന്റെ സ്വന്തം മീര ജാസ്മിനാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി ബോഡി ഷെയ്മിങ്ങിന് ഇരയായിരിക്കുന്നത്. തടിച്ച മീരയുടെ ചിത്രം വെളിച്ചം കണ്ടതുമുതൽ ഇരിക്കപ്പൊറുതിയില്ലാതായിരിക്കുകയാണ് പലർക്കും.

മീരയ്ക്ക് മാത്രമല്ല, മുൻപ് ബോളിവുഡിലെ താര സുന്ദരിമാരായ വിദ്യാബാലന്‍, ഐശ്വര്യ റായ്, കരീന കപൂര്‍ തുടങ്ങിയവരൊക്കെ ഇത്തരത്തില്‍ ശരീരത്തിന് സംഭവിച്ച രൂപമാറ്റത്തെ ചൊല്ലി ക്രൂരമായ പരിഹാസത്തിന് ഇരയാകേണ്ടിവന്നവരാണ്. പ്രസവശേഷം അസാമാന്യമായ രീതിയില്‍ തടി വച്ച ഐശ്വര്യയും കരീനയും സൈസ് സീറോയിലേക്ക് തന്നെ തിരിച്ചെത്തിയാണ് ഈ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയത്. തന്റെ ശരീരം അത് മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്ത് മാറ്റേണ്ടതല്ലെന്ന ഉറച്ച നിലപാടാണ് വിദ്യ ഈ വിഷയത്തില്‍ കൈക്കൊണ്ടത്.

എന്നാല്‍ മലയാള സിനിമയില്‍ സ്ഥിതി ഇങ്ങനെയല്ല. വിവാഹശേഷവും പ്രസവശേഷവും പഴയ ആകാര വടിവിലേക്ക് തിരികെ വന്ന നടിമാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഭരതന്‍ ഒരുക്കിയ വൈശാലിയിലൂടെ സിനിമയിലെത്തിയ നടിയാണ് സുപര്‍ണ ആനന്ദ്. വൈശാലിയിലെ നായകനായ സഞ്ജയ് മിത്രയെ വിവാഹം ചെയ്ത സുപര്‍ണ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുരസ്‌കാര ചടങ്ങളില്‍ സുപര്‍ണ പങ്കെടുത്തപ്പോള്‍ പലര്‍ക്കും തിരിച്ചറിയാന്‍ പറ്റിയില്ല. വൈശാലിയിലെ സുപര്‍ണയെ കാലം ഒരുപാട് മാറ്റിയിരുന്നു. പലരും സുപര്‍ണയെ കണക്കറ്റ് പരിഹസിച്ചു. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ സിനിമകളിലൂടെ പ്രിയങ്കരിയായ രഞ്ജിനിയുടെ കാര്യവും ഇങ്ങനെ തന്നെ.

ഇതേ ഗതി തന്നെയാണ് മീരയുടേതും. സാരിയുടുത്ത് അല്‍പം തടിച്ച ചിത്രമായിരുന്നു അത്. മീരയുടെ തടി കൂടിയത് ചിലര്‍ക്ക് പിടിച്ചില്ല. ഒരു സിനിമാ താരമായാല്‍ മെലിഞ്ഞിരിക്കണം പ്രത്യേകിച്ച് നായികമാര്‍. ഈ സങ്കല്‍പ്പത്തില്‍ നിന്നും ഇന്ന് സമൂഹത്തിന് കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല എന്നത് ഏറെ ദുഖകരവും ദൗര്‍ഭാഗ്യകരവുമാണ്. അത് തന്നെയാണ് സാമൂഹിക മാധ്യമങ്ങില്‍ മീരയുടെ ശരീരത്തെ പരിഹരിക്കാനുള്ള കാരണം.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ പ്രിയ നടി ശരണ്യ മോഹന്റെ പ്രസവശേഷമുള്ള തടിച്ച ചിത്രം നിരവധി ആക്ഷേപകരമായ കമന്റുകളോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് ചുട്ട മറുപടിയുമായി ശരണ്യയുടെ ഭര്‍ത്താവ് രംഗത്ത് വരികയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ശരണ്യ. ഒരു കുഞ്ഞുണ്ടായതിന് ശേഷമാണ് ശരണ്യ തടിക്കുന്നത്. പ്രസവാനന്തരം സ്ത്രീകള്‍ തടിക്കുന്നത് ആദ്യമായി സംഭവിക്കുന്ന കാര്യമല്ല. ശരണ്യയെ കളിയാക്കി രംഗത്ത് വന്നവര്‍ക്ക് ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് മറുപടി നല്‍കിയത്. തന്റെ ഭാര്യയുടെ തടി അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും ഈ ലോകത്ത് മനുഷ്യന് ചിന്തിക്കാന്‍ മറ്റൊരുപാട് കാരണങ്ങള്‍ ഉണ്ടെന്നും അരവിന്ദ് കൃഷ്ണന്‍ പറഞ്ഞു.

പ്രിയ നടി സംവൃതയുടെ മോര്‍ഫ് ചെയ്‌തെടുത്ത തടിച്ച ചിത്രങ്ങളും ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അവഹേളിക്കുന്ന രീതിയില്‍ പ്രചരിച്ചിരുന്നു. കടല വെള്ളത്തിലിട്ടത് പോലെ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ കുറിപ്പ്. എന്നാല്‍ അത് ഏതു കുബുദ്ധിയുടെ വെറും തമാശയാണെന്നും താനിപ്പോഴും പഴയത് പോലെയാണെന്നും ഈ തമാശകളെല്ലാം ആസ്വദിക്കുന്നുവെന്നും സംവൃത തന്നെ ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തു. പഴയതിലും ചെറുപ്പമായ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും വളരെയേറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഫഹദിന്റെ മൊഞ്ചത്തി നസ്രിയയാണ് ഇത്തരത്തില്‍ ബോഡി ഷെയ്മിങിന് ഇരയായ മറ്റൊരു താരം. വിവാഹശേഷം ശരീരം തടി വച്ച നസ്രിയയുടെ ചിത്രങ്ങള്‍ കാട്ടുതീ പോലെയാണ് പ്രചാരം നേടിയത്. എന്നാല്‍ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് പഴയതിലും മൊഞ്ചത്തിയായി തിരിച്ചു വന്ന് ആക്ഷേപിച്ചവരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.

തടികൂടി എന്ന കാരണം കൊണ്ട് മാത്രമല്ല പരിഹസിക്കപ്പെടുന്നത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്‍ പരിഹാസ കഥാപാത്രമായി കൊണ്ടിരിക്കുന്നത് മെലിഞ്ഞതിന്റെ പേരിലാണ്. ശ്വേതയുടെ ശരീരം അസ്ഥികൂടത്തിന് സമാനമാണെന്നാണ് കളിയാക്കുന്നവര്‍ പറയുന്നത്.

അസാധരണമാം വിധം തടിച്ച ശരീത്തെ കഠിന പ്രയത്‌നം കൊണ്ട് കീഴടക്കിയ വ്യക്തിയാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. താന്‍ മെലിഞ്ഞ കഥ പരിണീതി ആരാധകരുമായി ഒരുപാട് തവണ പങ്കുവയ്ച്ചിട്ടുണ്ട്. ഒരു കാലത്ത് താന്‍ ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നുവെന്നും അന്ന് മനസ്സിനെ പിടിച്ചുലച്ച ആ വേദന തന്നെയാണ് മെലിയാന്‍ പ്രേരിപ്പിച്ചതെന്നും പരിണീതി പറഞ്ഞിരുന്നു. എന്നാല്‍ ഒരു സുഹൃത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പരിണീതിയുടെ വാക്കുകള്‍ വിവാദങ്ങള്‍ക്ക് കാരണമായി. കുറച്ച് കഴിക്കൂ മെലിയൂ എന്ന് പറഞ്ഞാണ് ആശംസകള്‍ നേര്‍ന്നത്. ഇത് ഒപ്പമുണ്ടായിരുന്ന ആലിയ ഭട്ടില്‍ പോലും അതൃപ്തി ഉളവാക്കി. ബോഡി ഷെയിമിങ് അനുഭവിച്ച ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പരിണീതി മറ്റുള്ളവരെ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്നതായിരുന്നു ആരാധകരുടെ ചോദ്യം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Women In Cinema collectives 5 years of actress attack case question government Cinema industry

1 min

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ എന്തുചെയ്തു? സിനിമ എന്തുചെയ്തു- ഡബ്ല്യൂ.സി.സി

Feb 18, 2022


mathrubhumi

1 min

ഇരുളിന്റെ മറവില്‍ ദിലീപ്, വരുന്നത് ത്രില്ലര്‍ ആക്ഷന്‍ ചിത്രമെന്ന് സൂചന

Jul 28, 2019


mathrubhumi

2 min

പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി

Mar 24, 2019


mathrubhumi

1 min

മിയ ഖലീഫ വിവാഹിതയാകുന്നു; നിരാശരായി ആരാധകര്‍

Mar 18, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us