എന്തുകൊണ്ടാണ് ഓർക്കാൻ പറ്റാത്തത്?


By അഡ്വ. എം.കെ. ഷക്കീല്‍ adv.shakeelmkclt@gmail.com

2 min read
Read later
Print
Share

ഒരു അത്‌ലറ്റിന് മികച്ച പ്രകടനം നടത്താന്‍ ആരോഗ്യമുള്ള ശരീരം വേണം. എന്നതുപോലെ ബുദ്ധിശക്തിയില്‍ മികവ് കാണിക്കാന്‍ ആരോഗ്യമുള്ള മസ്തിഷ്‌കവും വേണം.

രാത്രി ഉറക്കമിളച്ച് പഠിച്ചാണ് സന്ദീപ് പരീക്ഷയ്‌ക്കെത്തിയത്. ഉത്തരങ്ങള്‍ എഴുതവെ ഈ ചോദ്യം സന്ദീപിനെ കുഴക്കി.
ജ്യൂപ്പിറ്റര്‍ ഗ്രഹത്തില്‍ എത്ര ചന്ദ്രന്മാരെ കാണാം?

ഉത്തരം അറിയാമായിരുന്നു, പക്ഷേ, ഓര്‍മയില്‍ വരുന്നില്ല.പലപ്പോഴും നമുക്കറിയാവുന്ന കാര്യങ്ങള്‍ നാക്കിന്‍തുമ്പത്ത് വന്നാലും ഓര്‍മിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഉറക്കമിളച്ചതുകൊണ്ടുണ്ടായ ക്ഷീണം, പരീക്ഷ കാരണം ഉണ്ടായ മാനസികസമ്മര്‍ദം മസ്തിഷ്‌കത്തിനാവശ്യമായ പോഷകങ്ങളുടെ കുറവ് തുടങ്ങിയവയാണ് ഇതിന് കാരണം.

മസ്തിഷ്‌കത്തിന്റെ ആരോഗ്യം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഒരു അത്‌ലറ്റിക്കിന് മികച്ച പ്രകടനം നടത്തുവാന്‍ ആരോഗ്യമുള്ള ശരീരം വേണം. എന്നതുപോലെ ബുദ്ധിശക്തിയില്‍ മികവ് കാണിക്കാന്‍ ആരോഗ്യമുള്ള മസ്തിഷ്‌കവും വേണം. രാത്രിയിലെ പഠനത്തിനിടയില്‍ ചായ കുടിക്കുമ്പോള്‍ ഉറക്കം പോയി ഉന്മേഷം തോന്നാറില്ലെ?

ചായയിലുള്ള കഫീനും എല്‍ തിയാനിന്‍ എന്ന അമിനോ ആസിഡും തലച്ചോറില്‍ ആല്‍ഫാതരംഗങ്ങള്‍ ഉണ്ടാക്കി തലച്ചോറിലെ നാഡീകോശങ്ങള്‍ (Neuron) ഡൊപമിന്‍, ഗാബ എന്നീ ന്യൂറോട്രാന്‍സ്മിറ്ററുകളെ പ്രവഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കച്ചടവ് മാറി ഉന്മേഷം തോന്നുന്നത്. ഇതില്‍ നിന്നും നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതായി മനസ്സിലാക്കാം.

ഏകദേശം 2300 കോടി നാഡീകോശങ്ങളാണ് തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ മസ്തിഷ്‌ക കോശത്തിനും ന്യൂക്ലിയസും കോശശരീരവും ആക്‌സണ്‍, ഡെന്‍ഡ്രൈറ്റ് എന്നീ ഭാഗങ്ങളുമുണ്ട്. ഓരോ കോശത്തിന്റെയും ഡെന്‍ഡ്രൈറ്റും ആക്‌സണും മറ്റൊരു കോശത്തിന്റെ ആക്‌സണും ഡെന്‍ഡ്രൈറ്റുമായി ചെറിയ അകലം നിലനിര്‍ത്തിയാണ് തലച്ചോറില്‍ വ്യാപിച്ചുകിടക്കുന്നത്. ഈ അകലത്തെ സിനാപ്‌സസ് എന്നു പറയുന്നു. കോശങ്ങള്‍ തമ്മിലുള്ള വിനിമയം ന്യൂറോട്രാന്‍സ്മിറ്ററുകളെന്ന രാസതന്മാത്രാ സന്ദേശകരാലാണ് നിര്‍വഹിക്കപ്പെടുന്നത്. ഓരോ നാഡീകോശത്തിനും മറ്റൊരു നാഡീകോശവുമായി ആയിരത്തോളം വിനിമയ ബന്ധങ്ങള്‍ ഉണ്ടാക്കുവാന്‍ പറ്റും. സിനാപ്‌സുകളിലൂടെയുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ രാസസന്ദേശങ്ങള്‍ പ്രത്യേക പാറ്റേണുകളായി ന്യൂറോണുകളില്‍ രേഖപ്പെടുത്തപ്പെടുന്നതാണ് അറിവ്. ഉദാഹരണമായി Aceytocholine, Dopamine, Norepinophrine Glutamate തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്ററുകളാണ് പഠനവും ഓര്‍മയും സാധ്യമാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നൂറോളം ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഉണ്ടെങ്കിലും അതിപ്രധാനമായവ ഏഴെണ്ണമാണ്.

തലച്ചോറിലെ നാഡീകോശങ്ങളുടെ എണ്ണം എല്ലാവരിലും ഒരുപോലെയാണെങ്കിലും ചിലര്‍ ബുദ്ധിയില്‍ മികച്ചുനില്കുന്നതിന്റെ പ്രധാന കാരണം Synapse കളിലൂടെയുള്ള സന്ദേശവിനിമയ ബന്ധങ്ങളാണ്. ഉപയോഗിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തനക്ഷമത കൂടുന്ന വിധത്തിലുള്ളതാണ് തലച്ചോറിന്റെ ഘടന. Blood Brain Barrier (BBB) എന്ന അതീവ സുരക്ഷാ അതിര്‍ത്തിക്കുള്ളില്‍ അനന്തമായ സാധ്യതകളുമായി സ്ഥിതിചെയ്യുന്ന തലച്ചോര്‍ എന്ന വിസ്മയത്തിന്റെ ആരോഗ്യം ശ്രദ്ധിച്ചാല്‍ തലച്ചോര്‍ നിങ്ങള്‍ക്ക് സമ്മാനം തരും!

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

എന്താണ് റൂട്ട് കനാല്‍, എപ്പോഴാണ് റൂട്ട് കനാല്‍ ചെയ്യേണ്ടത്?

Aug 7, 2019


mathrubhumi

4 min

ക്ഷയരോഗം: വേണ്ടത് ചികിത്സയോ, പ്രതിരോധമോ?

Mar 24, 2017


mathrubhumi

1 min

കുഞ്ഞുങ്ങള്‍ക്ക് പനി വന്നാല്‍ പെട്ടെന്ന് എന്തു ചെയ്യും

Jun 16, 2019