സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാം


വിപിന്‍ വി. റോള്‍ഡന്റ്‌

2 min read
Read later
Print
Share

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അതിന്റെ ആസ്വാദനത്തെ കെടുത്തിക്കളയാറുണ്ട്. അത് മറികടക്കാന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച് അടുപ്പം കൂട്ടി ലൈംഗിക ആനന്ദം നുകരാന്‍ പങ്കാളികള്‍ക്ക് ഇതാ ചില വഴികള്‍

കുറച്ചുനാള്‍ മുന്‍പാണ് ഒരു ഭാര്യയും ഭര്‍ത്താവും എന്നെ കാണാന്‍ വന്നത്. ഭാര്യ ലൈംഗികതയില്‍ സഹകരിക്കുന്നില്ല എന്ന പരാതിയായാണ് ഭര്‍ത്താവിന്. അദ്ദേഹം ഗള്‍ഫിലാണ്. ഒരു കൊല്ലം മുന്‍പായിരുന്നു അവരുടെ വിവാഹം. വീട്ടുകാര്‍ കണ്ടെത്തിക്കൊടുത്ത ബന്ധമായിരുന്നു. പരസ്പരം അടുത്തറിയാന്‍ വിവാഹത്തിന് മുമ്പ് സമയം കിട്ടിയിട്ടില്ല. അതിനാലായിരിക്കും ഭാര്യയ്ക്ക് ലൈംഗികബന്ധത്തിനു പ്രയാസം എന്നു ചിന്തിച്ചു അയാള്‍ അവരെ ഒന്നിനും നിര്‍ബന്ധിച്ചില്ല.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് തിരിച്ചുപോകേണ്ടതായും വന്നു. വീണ്ടും ഒരു കൊല്ലം കഴിഞ്ഞാണ് നാട്ടിലെത്തിയത്. അതിനിടെ അവര്‍ക്ക് പരസ്പരം മനസ്സിലാക്കാനും പ്രണയിക്കാനും ഒരുപാട് സമയം കിട്ടി. ഇനി പരസ്പരം കാണാതിരിക്കാന്‍ വയ്യ എന്ന അവസ്ഥയില്‍ ഭാര്യയെ കൂടിക്കൊണ്ടുപോകാനുള്ള ഫാമിലി വിസയും കൊണ്ടാണ് അദ്ദേഹം വന്നത്. പക്ഷേ, ഇത്തവണയും ലൈംഗിക ജീവിതം പരാജയമായിരുന്നു.

പല കാരണങ്ങള്‍ പറഞ്ഞു ഭാര്യ അതില്‍ നിന്നും വിട്ടുനിന്നു. ഒടുവില്‍ ഭര്‍ത്താവ് അവരെ നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് ശ്രമിച്ചു. അതു വലിയ വഴക്കില്‍ കാലാശിക്കുകയും വിവാഹമോചനത്തിന്റെ ഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്ന അവസ്ഥയിലുമായി. അവരുടെ ഒരു സുഹൃത്ത് വഴിയാണ് എന്റെ അടുത്തേക്ക് അവര്‍ വന്നത്.

ഭര്‍ത്താവുമായുള്ള സെഷന് ശേഷം ഭാര്യയുമായി ഞാന്‍ സംസാരിച്ചു. ഭര്‍ത്താവിനോടുള്ള അടങ്ങാത്ത സ്‌നേഹം അവരുടെ വാക്കുകളിലുണ്ട്. കുഞ്ഞുനാളില്‍ കസിന്‍സ് പറഞ്ഞും കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞും ലൈംഗികതയെന്നാല്‍ അസഹ്യമായ വേദന ഉളവാക്കുന്ന ഒരു പ്രവൃത്തിയാണെന്ന ധാരണ അവരുടെ ഉള്ളില്‍ കിടക്കുന്നുണ്ടായിരുന്നു. ആ പേടി കാരണമാണ് ആഗ്രഹമുണ്ടായിട്ടും ലൈംഗികബന്ധത്തിന് അവര്‍ തയ്യാറാവാതെ വന്നത്.

ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് സന്തോഷപ്രദമായ ലൈംഗിക ജീവിതം. അസഹ്യമായ വേദന നല്‍കുന്ന ഒന്നാണ് അതെങ്കില്‍ ഏതു കുടുംബ ബന്ധത്തിലാണ് സന്തോഷപ്രദമായ ലൈംഗിക ജീവിതം ഉണ്ടാകുക. അതിനാല്‍ അത്തരത്തിലുള്ള ഒരു പേടിയുടെയും ആവശ്യമില്ല. പരസ്പരം ആത്മാര്‍ഥമായി പ്രണയിക്കുക എന്നതാണ് സന്തോഷപ്രദമായ ലൈംഗിക ജീവിതം ലഭിക്കാന്‍ ചെയ്യേണ്ടത്. കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പരസ്പരം പ്രണയിക്കാനും സമയം കണ്ടെത്തുക. അപ്പോള്‍ പ്രശ്‌നങ്ങള്‍ മാഞ്ഞുപോകും.

കൂടുതല്‍ വിവരങ്ങള്‍ ജനുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍

Content Highlights: wife refused to do sex with her husband, healthy sex, sex

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മാറാത്ത ക്ഷീണം, കുറയാത്ത ശരീരഭാരം; തൈറോയ്ഡിന്റെ പതുങ്ങിവരുന്ന എട്ട് ലക്ഷണങ്ങള്‍

Dec 29, 2019


mathrubhumi

6 min

പ്രസവകാല മനോവേദനകള്‍ തിരിച്ചറിയാതെ പോവരുത്

Apr 2, 2019


mathrubhumi

5 min

ഭയം വേണ്ട; കാന്‍സര്‍ കണ്ടുപിടിക്കാന്‍ മാത്രമല്ല ബയോപ്സി ടെസ്റ്റ്

Jan 24, 2019