To advertise here, Contact Us



തമിഴ്‌സമൂഹത്തിന്റെ പൊങ്കല്‍ ആഘോഷം ഇന്ന്


1 min read
Read later
Print
Share

മനാമ: ബഹ്‌റൈനിലെ തമിഴ് സമൂഹത്തിന്റെ കൂട്ടായ്മായ തമിള്‍ ഉണവലര്‍ഗള്‍ സംഘത്തിന്റെ (ബി.ടി.യു.എസ്) നേതൃത്വത്തില്‍ ഈ മാസം 18ന് കാലത്ത് ഒമ്പതു മുതല്‍ ഇന്ത്യന്‍ ക്ലബില്‍ വെച്ച് പൊങ്കല്‍ ആഘോഷം നടക്കുന്നു.

To advertise here, Contact Us

കാര്‍ഷിക, കടല്‍ വിഭവകാര്യ വകുപ്പിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടക്കുന്നത്. പ്ലാന്റ് വെല്‍ത്ത് ഡയറക്ടര്‍ ഹുസൈന്‍ ജവാദ് അല്‍ ലെയ്ത്ത് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യന്‍ കൂട്ടായ്മകളും സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരമ്പരാഗത പൊങ്കല്‍ ആഘോഷങ്ങളും സംഗീത പരിപാടിയും കായികമേളയും ഇതിന്റെ ഭാഗമായി നടക്കും. തുടര്‍ന്ന് സദ്യയും ഒരുക്കുന്നുണ്ട്. തമിഴ കലണ്ടറിന്റെ പ്രകാശനം ചടങ്ങില്‍ നടക്കും. ഡോ.പി.കാര്‍ത്തികേയന്‍ എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളെ കുറിച്ച പുസ്തകം മുഖ്യാതിഥി പ്രകാശനം ചെയ്യും.

കാര്‍ഷികോത്സവമായ പൊങ്കല്‍, തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. തൈമാസത്തിലെ ഒന്നാം നാളിലാണ് പൊങ്കല്‍ കടന്നുവരുന്നത്. തൊട്ടടുത്ത ദിവസമായ മാട്ടുപൊങ്കലിനാണ് പ്രസിദ്ധമായ 'ജല്ലിക്കെട്ട്' നടക്കാറുള്ളത്.

ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ബഹ്‌റൈന്‍ തമിള്‍ ഉണര്‍വലര്‍ഗള്‍ സംഗം പ്രസിഡന്റ് ഡോ. പി.കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി ജി.സെന്തില്‍ കുമാര്‍, ഇന്ത്യന്‍ ക്ലബ് എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി എസ്. നന്ദകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us