ജിങ്കിള്‍ ബെല്‍സ്-2019' ക്രിസ്മസ് ആഘോഷം ഉത്സവമായി


അശോക് കുമാര്‍

2 min read
Read later
Print
Share

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ക്രിസ്തുമസ് ആഘോഷം, 'ജിങ്കിള്‍ ബെല്‍സ്-2019' ഉത്സവ പ്രതീതി സൃഷ്ടിച്ചുകൊണ്ടു സമാപിച്ചു. സമാജത്തില്‍ നടന്ന വിപുലമായ ആഘോഷത്തില്‍ അനേകം പേര്‍ പങ്കെടുത്തു. സമാജം അങ്കണത്തില്‍ സജ്ജമാക്കിയ അലങ്കാരങ്ങളോടും അനേകം സമ്മാനങ്ങളോടും കൂടിയ കൂറ്റന്‍ ക്രിസ്തുമസ് ട്രീ ഇത്തവണത്തെ മുഖ്യ ആകര്‍ഷണമായിരുന്നു. ദീപാലങ്കാരങ്ങളും പ്രത്യേകം സജ്ജമാക്കിയ പുല്‍ക്കൂടും മറ്റു അലങ്കാരങ്ങളും ആഘോഷരാവിനു മാറ്റു കൂട്ടി.

ക്രിസ്തുമസ് ട്രീയുടെയും ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ്ണപിള്ള നിര്‍വഹിച്ചു. തദവസരത്തില്‍ സമാജം സെക്രട്ടറി വര്ഗീസ് കാരക്കല്‍, ക്രിസ്തുമസ് ആഘോഷ ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുട്ടികള്‍ക്കായുള്ള സാന്താമത്സരം, തുടര്‍ന്ന് കരോള്‍ മല്‍സരം, മുതിര്‍ന്നവരുടെ സാന്താ മത്സരം എന്നിവ അരങ്ങേറി. തുടര്‍ന്ന് നടന്ന യോഗത്തില്‍ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷതയും, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും നിര്‍വ്വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ ക്രിസ്തുമസ് സന്ദേശം നല്‍കുകയും, ആഘോഷ കമ്മറ്റി കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്‍ നന്ദിയര്‍പ്പിക്കുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒന്നാം ഘട്ടമായ ബേക്ക് എ കേക്ക്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് സ്റ്റാര്‍ എന്നീ മത്സരങ്ങള്‍ ഡിസംബര്‍ 20 ന് സമാജത്തില്‍ നടത്തപ്പെട്ടിരുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരികെ പോകുന്ന സമാജം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ വച്ച് വിതരണം ചെയ്യപ്പെട്ടു. കരോള്‍ മത്സരത്തില്‍ ഹബീബ്സ് നാസിക് ധോള്‍, റിഫാ ഫാമിലി, ലിറ്റില്‍ എയ്ഞ്ചല്‍സ് എന്നീ ടീമുകളും ക്രിസ്തുമസ് ട്രീ മത്സരത്തില്‍ ഡിനി അനോ ജേക്കബ് ടീം ഒന്നാം സമ്മാനവും, റോബി പുന്നന്‍ ടീം രണ്ടാ സമ്മാനവും, എലിസബത്ത് മോനായി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റാര്‍ മത്സരത്തില്‍ പ്രിന്‍സ് വര്‍ഗീസ്, കാത്തി, കെ. ജെ. ഗീവര്‍ഗീസ് എന്നിവരും, ബേക്ക് എ കേക്ക് മത്സരത്തില്‍ അനു ജോസഫ്, സിനി റേച്ചല്‍, ഷെറില്‍ ഷൌക്കത്ത് എന്നിവരും കുട്ടികളുടെ സാന്താ മത്സരത്തില്‍ ഗിരീഷ് ലക്ഷമിനരസിംഹന്‍, ശ്രീകുമാര്‍ സന്തോഷ്, ഡാനി റെജി എന്നിവരും യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യേശുദേവന്റെ ജീവിതം അനുസ്മരിച്ചുകൊണ്ടുള്ള ശാസ്ത്രീയ നൃത്തം, മാര്‍ഗം കളി മുതലായ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടി. ക്രിസ്തുമസ് കേക്ക്, വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍ എന്നിവ പരിപാടിക്കു കൊഴുപ്പുകൂട്ടി.

എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി പ്രദീപ് പതേരിയുടെയും പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്റെയും ജോയിന്റ് കണ്‍വീനര്‍ എബി കുരുവിളയുടെയും നേതൃത്വത്തിലുള്ള വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയത്തിനു കഴിഞ്ഞ ഒരു മാസക്കാലമായി അക്ഷീണം പ്രവര്‍ത്തിച്ചതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ആഷ്‌ലി കുരിയന്‍, കെ.സി.ഫിലിപ്പ്, സാനി പോള്‍, അരവിന്ദ് കരുണാകരന്‍, ടോണി പെരുമാനൂര്‍, ബിറ്റോ പാലമറ്റത്തു, ഷാജന്‍ സെബാസ്റ്റ്യന്‍, ബിനു ഈപ്പന്‍, സജി കുടശ്ശനാട്, റെജി കുരുവിള, അജി പി. ജോയ്, രാജേഷ് കോടോത്, അനു ആഷ്ലി, ജോബി ഷാജന്‍, വിനോദ് ജോണ്‍ എന്നിവര്‍ വിവിധ പരിപാടികളുടെ അണിയറശില്പികളായിരുന്നു.അനഘ രാജീവ് പരിപാടികള്‍ നിയന്ത്രിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram