മനാമ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 135 ആം ജന്മദിനം ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം വായിച്ചു ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം ഉദ്ഘാടനം ചെയ്തു. മൂന്ന് നൂറ്റാണ്ടുകളിലൂടെ കടന്ന് പോയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എക്കാലത്തും ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ നമ്മള്‍ നേടിയെടുത്തു എന്ന് അഭിമാനിക്കുന്ന പലതും തകര്‍ത്ത് കളയുവാന്‍ മാത്രമേ ഉപകരിക്കൂ. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യം എന്ന് നമ്മള്‍ അഭിമാനിച്ചുകൊണ്ടിരുന്നു. ഭരണത്തില്‍ ഇരിക്കുന്ന ആളുകള്‍ മതത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അതിന്റെ പ്രാരംഭ നടപടികള്‍ ആണ് പൗരത്വ നിയമത്തിലൂടെ നടപ്പിലാക്കിയെടുക്കുവാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയില്‍ ഉള്ളടത്തോളം കാലം വര്‍ഗീയവാദികളുടെ ഉദ്ദേശം നടക്കില്ല എന്നും അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ ജി ശങ്കരപ്പിള്ള, എബ്രഹാം സാമുവേല്‍, നസിം തൊടിയൂര്‍, മോഹന്‍കുമാര്‍, സല്‍മാനുല്‍ ഫാരിസ്, അനില്‍ കുമാര്‍, റംഷാദ്, ഷെരിഫ് ബംഗ്ലാവില്‍ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ കുമാര്‍ സാമുവേല്‍ മാത്യു, റോയ് മാത്യു, അബുബക്കര്‍, ബിവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.