പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷനിൽ ഡീലർ തുക കുറച്ചു കാട്ടി, ആര്‍ടിഒ ഇടപെട്ടു


സ്വന്തം ലേഖകന്‍

1 min read
Read later
Print
Share

1.64 കോടി രൂപയുടെ വാഹനത്തിന് 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ബില്ലില്‍ കാണിച്ചിരുന്നത്.

കൊച്ചി: വാഹനത്തിന്റെ തുക ഡീലര്‍ ബില്ലില്‍ കുറച്ചു കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ എറണാകുളം ആര്‍ടിഒ തടഞ്ഞു. 1.64 കോടി രൂപയുടെ വാഹനത്തിന് 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ബില്ലില്‍ കാണിച്ചിരുന്നത്. എന്നാല്‍, ഡിസ്‌കൗണ്ട് നല്‍കിയാലും മുഴുവന്‍ തുകയ്ക്കുള്ള ടാക്‌സും അടയ്ക്കണമെന്നാണ് നിയമമെന്ന് ആര്‍ടിഒ മനോജ് പറഞ്ഞു.

വാഹനം ടെമ്പററി രജിസ്‌ട്രേഷന് എത്തിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധിക്കപ്പെട്ടത്. 20 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 21 ശതമാനം ടാക്‌സ് അടയ്ക്കണമെന്നാണ് നിയമം. എന്നാല്‍ 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ഡീലര്‍ ബില്ലില്‍ കാണിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് മുഴുവന്‍ തുകയ്ക്കുള്ള ടാക്‌സും അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു -ആര്‍ടിഒ വ്യക്തമാക്കി.

അതേസമയം, പൃഥ്വിരാജ് വാഹനത്തിന്റെ മുഴുവന്‍ തുകയും നല്‍കിയിരുന്നതായി അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡീലര്‍ ബില്ലില്‍ ഡിസ്‌കൗണ്ട് നല്‍കിയതായി കാണിക്കുകയായിരുന്നെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം ഇന്ന് മുഴുവന്‍ ടാക്‌സുമടച്ച് ഡീലര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

content highlights: RTO Interfere in the registration of prithviraj Luxurious Car

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram