ബസുകളില്‍ ക്രച്ചസ്/വടി/വാക്കര്‍, എന്നിവ നിര്‍ബന്ധമാക്കുന്നു; മാര്‍ച്ച് ഒന്ന് മുതല്‍ നടപ്പാക്കും


ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ ഏര്‍പ്പെടുത്തണം. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണം. Disabled

അംഗപരിമിതര്‍ക്ക് സൗകര്യം ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ എല്ലാ ബസുകളിലും ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്ത് (ജി.എസ്.ആര്‍ 959(ഇ)27-12-19) മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

സീറ്റുകളില്‍ മുന്‍ഗണന, സൂചകങ്ങള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ ഏര്‍പ്പെടുത്തണം. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണം. ബസുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഈവക സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കും.

മാര്‍ച്ച് ഒന്നിന് ചട്ടം പ്രാബല്യത്തില്‍വരും. ഇക്കഴിഞ്ഞ ജൂലായ് 24-ന് കരട് ചട്ടം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഒട്ടേറെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനു ലഭിച്ചു. അവയെല്ലാം പരിഗണിച്ചാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്.

Content Highlights: Buses Offers More Facilities For Disabled Passengers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023