സ്മാര്‍ട്ട് മൂവിലല്ല, 4000 വരെ നമ്പരുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ഇനിമുതല്‍ പരിവാഹനില്‍


അനുഭദ്രന്‍

സാരഥി സോഫ്റ്റ്വേറില്‍ വാഹനം ഓടിക്കുന്ന ആള്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് അനുവദിച്ച ലൈസന്‍സിന്റെ രേഖകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് മോട്ടോര്‍വാഹന മേഖലയില്‍ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന സ്മാര്‍ട്ട് മൂവ് സോഫ്റ്റ്വേറില്‍ സംസ്ഥാനത്തെ 4000 നമ്പര്‍ വരെയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ഇനി ലഭ്യമാവില്ല. ഇനിമുതല്‍ പരിവാഹന്‍ വഴിയായിരിക്കും ഈ വാഹനങ്ങളുടെ വിവരങ്ങള്‍ ലഭിക്കുക. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി.

പുതിയ സംവിധാനമായ പരിവാഹന്‍ സോഫ്റ്റ്വേറില്‍തന്നെ വാഹന്‍, സാരഥി എന്നീ രണ്ടു വിഭാഗങ്ങളാണുള്ളത്. ഒരു വാഹനത്തിന്റെ എല്ലാ ആര്‍.സി. സംബന്ധമായ വിവരങ്ങളും വാഹനിലും ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ വിവരങ്ങള്‍ സാരഥിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ വാഹന്‍ സോഫ്റ്റ്വേറില്‍ 4001 മുതല്‍ 5500 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ഡിസംബര്‍ 27-ന് പൂര്‍ത്തിയാകും. 5501 മുതല്‍ 6000 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ 2020 ജനുവരി മൂന്നിന് തീര്‍ക്കണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് എല്ലാ ആര്‍.ടി. ഓഫീസുകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.

പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഈ സോഫ്റ്റ്വേര്‍ നടപ്പാക്കുന്നത്. ഇത് നിലവില്‍ വരുന്നതോടെ ടാക്‌സ്, പെര്‍മിറ്റ്, പേരുമാറ്റല്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മോട്ടോര്‍വാഹന വകുപ്പ് സേവനങ്ങളും വാഹന്‍ വഴിയായിരിക്കും.

സാരഥി സോഫ്റ്റ്വേറില്‍ വാഹനം ഓടിക്കുന്ന ആള്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് അനുവദിച്ച ലൈസന്‍സിന്റെ രേഖകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സോഫ്റ്റ്വേര്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒരാള്‍ക്ക് ഒരു ലൈസന്‍സ് എന്ന സംവിധാനം നടപ്പിലാകും. മുന്‍പ് കേരളത്തിലേതുകൂടാതെ അന്യസംസ്ഥാനത്തുനിന്ന് ഡ്രൈവിങ് ലൈസന്‍സുകള്‍ എടുത്തിരുന്ന സംവിധാനമാണ് അവസാനിക്കുന്നത്.

ശ്രദ്ധിക്കണ്ട കാര്യങ്ങള്‍പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഇടനിലക്കാരെ ആശ്രയിക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ വാഹനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ വാഹന്‍ സോഫ്റ്റ്വേറില്‍ രേഖപ്പെടുത്തിയാല്‍ പിന്നെ അതിനുള്ള പിഴ അടയ്ക്കാതെ ഒരു സേവനവും ലഭ്യമാകില്ല.

പഴയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ സ്വന്തം പേരിലേക്ക് മാറ്റാത്ത ആര്‍.സി. ബുക്കുകള്‍ എത്രയും വേഗം പേരില്‍ മാറ്റുക. ബുക്ക് രൂപത്തിലുള്ള ആര്‍.സി. ബുക്കുകള്‍, ലൈസന്‍സുകള്‍ എന്നിവ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുക.

www.vahan.parivahan.gov.in എന്ന വെബ്‌സെറ്റില്‍ ഇതുവരെ ഉള്‍പ്പെടുത്തിയ വാഹനങ്ങളുടെയും ലൈസന്‍സുകളുടെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

Content Highlights: Vehicle Details Uploaded In Parivahan Software

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023