കോട്ടയം ഫെയ്സ്ബുക് കൂട്ടായ്മയും, ബുള്ളറ്റ് കാവലിയേര്‍സ് ക്ലബ്ബും സംയുക്തമായി കോട്ടയത്ത് ഹെല്‍മറ്റ് ബോധവത്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. കോട്ടയം ആര്‍ടിഒ ടോജോ എം തോമസ് ഫ്‌ളാഗ് ഓഫ് ചെയ്ത റാലിയില്‍ നിരവധി ബൈക്ക് റൈഡര്‍മാര്‍ പങ്കെടുത്തു.
ഫെയ്‌സ്ബുക്ക് കൂട്ടായ്മ കോഡിനേറ്റര്‍ വിനോദ് സാമുവന്‍, ബുള്ളറ്റ് ക്ലബ്ബ് ഭാരവാഹികളായ ഐപ്പ് അബ്രഹാം, അനന്തു എന്നിവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്. റാലിയില്‍ പങ്കെടുത്ത റൈഡര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റാലിയുടെ അവസാനഘട്ടത്തില്‍ കൂടെ ചേര്‍ന്ന ഹെല്‍മറ്റ് വെച്ച നാലംഗ കുടുംബമായിരുന്നു റാലിയിലെ പ്രധാന കൗതുകം. ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ റാലി സഹായിച്ചിട്ടുണ്ടെന്ന് റാലിക്ക് നേതൃത്വം നല്‍കിയവര്‍ അറിയിച്ചു.
Content Highlights: Helmet Awareness Bike Rally In Kottayam
Share this Article
Related Topics