To advertise here, Contact Us



ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോളുമില്ല; നിയമം കടുപ്പിച്ച് പുണെ പോലീസ്


1 min read
Read later
Print
Share

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കാനൊരുങ്ങി പുണെ പോലീസ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പോലീസ് പരിശോധന ശക്തമാക്കുന്നതിനൊപ്പം ഹെല്‍മറ്റ് ധരിക്കാതെ ബൈക്കുമായി വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പെട്രോള്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കാനാണ് തീരുമാനം.

To advertise here, Contact Us

പുണെയില്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം നിയമം പാസാക്കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശത്തിനെതിരേ വലിയ പ്രതിഷേധമാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിട്ടുള്ളത്. പക്ഷെ, 2019 മുതല്‍ ഇത് ശക്തമായി നടപ്പാക്കുമെന്ന നിലപാടിലാണ് പോലീസ്.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കുമായി പമ്പുകളില്‍ എത്തുന്ന ആളുകള്‍ക്ക് പെട്രോള്‍ നല്‍കാതിരുന്നാല്‍ ഒരുപരിധി വരെ ഹെല്‍മറ്റ് ഉപയോഗം ഉറപ്പുവരുത്താമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കനത്ത പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റ് പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള വാഹന പരിശോധനകള്‍ക്കായി പ്രത്യേകം പോലീസ് സംഘത്തെ നിയോഗിക്കുമെന്നും പുണെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തേജസ്വി സത്പുത് പറഞ്ഞു.

ചെറിയ സ്‌കൂട്ടര്‍ മുതല്‍ 1000 സിസി കരുത്തുള്ള സൂപ്പര്‍ ബൈക്ക് ഓടിക്കുന്നവര്‍ക്ക് വരെ ഹെല്‍മറ്റ് അനിവാര്യമാണ്. ബൈക്ക് അപകടങ്ങളില്‍ നിരവധി ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. അതുകൊണ്ട് ബൈക്ക് ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ് ശീലമാക്കണമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Pune Cops to Ensure Helmetless Riders Do Not Get Fuel

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

ടാറ്റ അല്‍ട്രോസിനെ വരവേല്‍ക്കാന്‍ തയ്യാറായിക്കോളു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

Nov 20, 2019


mathrubhumi

1 min

ഏഴ് ശതമാനം വളര്‍ച്ച; ബജാജ് കഴിഞ്ഞ മാസം വിറ്റഴിച്ചത് 365,068 ഇരുചക്ര വാഹനങ്ങള്‍

Jun 3, 2019


mathrubhumi

1 min

ജിഎസ്ടി; ഇസൂസു മോട്ടോഴ്‌സ്‌ വില ഒന്നര ലക്ഷം വരെ കുറച്ചു

Jun 3, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us