To advertise here, Contact Us



പരീക്ഷണയോട്ടം തുടര്‍ന്ന് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X


1 min read
Read later
Print
Share

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മറ്റ് വാഹനങ്ങളുടെ മേധാവിത്വം തകര്‍ക്കാനൊരുങ്ങി ടാറ്റ പുറത്തിറക്കുന്ന മോഡലിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നു. 45X എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം അടുത്ത വര്‍ഷം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here, Contact Us

രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുമ്പും പലതവണം ക്യാമറകളില്‍ കുടുങ്ങിയതാണ്. എന്നാല്‍, പൂര്‍ണമായും മൂടികെട്ടി എത്തുന്നതിനാല്‍ വാഹനത്തിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്നാല്‍, രൂപത്തിന്റെ അടിസ്ഥാനത്തില്‍ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുക. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്.

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഈ കണ്‍സെപ്റ്റ് മോഡലിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഓട്ടോഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായി മാസീവ് ബോഡി ലൈനുകളാണ് ഈ വാഹനത്തിലുള്ളത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ എത്തുന്നതിനാല്‍ സ്റ്റൈലിലും കരുത്തിലും വിട്ടുവീഴ്ചയ്ക്ക് സാധ്യതയില്ല.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം പുറത്തിറക്കുകയെന്നാണ് സൂചന. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളിലും ഈ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ.

മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഹ്യൂണ്ടായി എലൈറ്റ് i20 എന്നിവയെ എതിരാളികളായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വാഹനത്തിന്റെ വിലയോ നിരത്തിലെത്തുന്ന തിയതിയോ സംബന്ധിച്ച് ധാരണയായിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us