ഫുള്‍ മാര്‍ക്കില്‍ ഇടി പരീക്ഷ പാസായി സെല്‍റ്റോസ്; ഫൈവ് സ്റ്റാര്‍ റേറ്റിങ്


മുതിര്‍ന്നവര്‍ക്ക് 85 ശതമാനവും കുട്ടികള്‍ക്ക് 83 ശതമാനവും കാല്‍നടയാത്രക്കാര്‍ 70 ശതമാനവും സുരക്ഷയാണ് സെല്‍റ്റോസ് ഉറപ്പാക്കുന്നത്.

ക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയയുടെ എസ്‌യുവി മോഡലായ സെല്‍റ്റോസ് ഇടി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടി പസായി. ഇതോടെ കാഴ്ച്ചയിലും സാങ്കേതികത്തികവിലും മാത്രമല്ല സുരക്ഷയിലും സെല്‍റ്റോസ് ഏറെ മുന്നിലാണെന്ന് കിയ തെളിയിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റിലാണ് കിയ സെല്‍റ്റോസ് ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. മുതിര്‍ന്നവര്‍ക്ക് 85 ശതമാനവും കുട്ടികള്‍ക്ക് 83 ശതമാനവും കാല്‍നടയാത്രക്കാര്‍ 70 ശതമാനവും സുരക്ഷയാണ് സെല്‍റ്റോസ് ഉറപ്പാക്കുന്നത്.

സെല്‍റ്റോസിന്റെ ഓസ്‌ട്രേലിയന്‍ പതിപ്പാണ് ക്രാഷ് ടെസ്റ്റിനിറങ്ങിയത്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സിസ്റ്റം, ആറ് എയര്‍ബാഗ്, എമര്‍ജന്‍സി ലെയ്ന്‍ കീപ്പ് അസിസ്റ്റ് സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

ഇന്ത്യന്‍ നിരത്തുകളിലേത് പോലെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും സെല്‍റ്റോസ് പുതുമുഖമാണ്. ഒക്ടോബറിലാണ് ഈ രാജ്യങ്ങളില്‍ സെല്‍റ്റോസ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഈ വാഹനം എത്തിയിരുന്നു.


ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.

1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് നിരത്തിലെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്.

Content Highlights: Kia Seltos Scores 5-Stars In Australasian NCAP Crash Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram