എസ്യുവിയുടെ തലയെടുപ്പോടെ മാരുതിയില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപാക്ട് ക്രോസ്ഓവര്‍ വാഹനമാണ് ഇഗ്നീസ്. യുവാക്കളെ ലക്ഷ്യമാക്കി 2017-ല്‍ നിരത്തിലെത്തിയ ഈ വാഹനത്തിന് മികച്ച വരവേല്‍പ്പും ലഭിച്ചിരുന്നു. പുതുവര്‍ഷത്തിന്റെ വരവോടെ ഇഗ്നീസിന്റെ മുഖംമിനുക്കി അല്‍പ്പം സ്റ്റൈലിഷായി വീണ്ടുമെത്തിക്കുകയാണ് മാരുതി.
എല്ലാ മോഡലുകള്‍ക്കും ഒരേ മുഖം നല്കുന്ന കാര്യത്തില്‍ ഹ്യുണ്ടായിയുടെ പിന്ഗാമികളാകാനുള്ള ശ്രമത്തിലാണ് മാരുതി എന്ന് തോന്നിപ്പിക്കുന്ന മുഖമാണ് ഇഗ്നീസിന്. മാരുതി അടുത്തിടെ പുറത്തിറക്കിയ എസ്-പ്രെസോയുമായി സാമ്യമുള്ള മുഖമാണ് 2020 മോഡല്‍ ഇഗ്നീസിലും നല്‍കിയിട്ടുള്ളതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചപ്പിക്കുന്നത്.
മസ്കുലര്‍ ലുക്കാണ് പുതിയ ഇഗ്നീസിലെ ഹൈലൈറ്റ്. പുതിയ ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്നീസിലെ സ്റ്റൈലിഷാക്കുന്നു. ഹെഡ്ലൈറ്റില് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. വശങ്ങളിലും പുതുമ വരുത്തിയിട്ടില്ല.
പിന്‍വശത്തെ പ്രധാനമാറ്റം ബമ്പറിലാണ്. സ്കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകള്‍ നല്‍കിയിട്ടുണ്ട്. എക്സ്റ്റീരിയറിലേത് പോലെ ഇന്റീരിയറിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. എന്നാല്‍, ഉള്‍വശത്തിന്റെ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
തുടക്കത്തില്‍ ഡീസല്‍ എന്‍ജിനിലും ഇഗ്നീസ് എത്തിയിരുന്നെങ്കിലും വൈകാതെ ഇത് പിന്‍വലിക്കുകയായിരുന്നു. 2020 പതിപ്പില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക. 83 പിഎസ് പവറും 113 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്സ്മിഷനുകള് നല്‍കും.
Content Highlights: Maruti Ignis Facelift Model Spied