To advertise here, Contact Us



ഉത്സവ സീസണിലെ അതിഥിയായി ഹോണ്ട സിആര്‍-വി എത്തും


1 min read
Read later
Print
Share

സിആര്‍-വിയില്‍ ഇത്തവണ ഡീസല്‍ എന്‍ജിനും പരീക്ഷിക്കുന്നുണ്ട്. 1.6 ലിറ്റര്‍ ഡിസല്‍ എന്‍ജിന്‍ 120 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

വര്‍ഷത്തെ ഉത്സവകാലത്ത് വാഹന ലോകത്തിന്റെ അതിഥിയായി ഹോണ്ടയുടെ അഞ്ചാം തലമുറ സിആര്‍-വി എത്തും. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്പോയിലാണ് പുതിയ സിആര്‍-വി അവതരിപ്പിച്ചത്. ദീപാവലിക്ക് മുമ്പ് സിആര്‍-വി വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

To advertise here, Contact Us

വിദേശ രാജ്യങ്ങളില്‍ മുമ്പ് തന്നെ അഞ്ചാം തലമുറ സിആര്‍-വി ഇറക്കിയിരുന്നു. മുമ്പ് നിരത്തിലെത്തിയ സിആര്‍-വിയില്‍ നിന്ന് ചില വ്യത്യാസങ്ങളുമായാണ് പുതിയ സിആര്‍-വി എത്തുന്നത്. മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ നല്‍കിയിരിക്കുന്നുവെന്നതാണ് ഉള്‍വശത്തെ പ്രധാനമാറ്റം.

ഇതിന് പുറമെ, നാവിഗേഷന്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നല്‍കിയിരിക്കുന്ന ഏഴ് ഇഞ്ച് സെന്റര്‍ ഇന്‍ടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളിന്റെ മാറ്റുകൂട്ടുന്നു.

രൂപത്തിലും അല്‍പം മാറ്റം വരുത്തിയാണ് സിആര്‍-വി എത്തിയിരിക്കുന്നത്. ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന വീതിയുള്ള ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പുമാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്.

സിവികിന്റെ പ്ലാറ്റ്‌ഫോമിലാണ് സിആര്‍-വി പുറത്തിറക്കുന്നത്. പഴയ സിആര്‍-വിയെക്കാള്‍ 30 മില്ലിമീറ്റര്‍ നീളവും 35 മില്ലിമീറ്റര്‍ വീതിയും ഉയരവും നല്‍കിയാണ് പുതിയ സിആര്‍വി നിരത്തിലെത്തിക്കുന്നത്. ഫോര്‍ഡ് എന്‍ഡെവര്‍, ടയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്‌സ്, സ്‌ക്വോഡ കോഡിയാക്, വോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ മോഡലുകളുമായാണ് പുതിയ സിആര്‍-വി മത്സരിക്കുന്നത്.

പെട്രോള്‍ എന്‍ജിനില്‍ മാത്രം പുറത്തിറക്കിയിരുന്ന സിആര്‍-വിയില്‍ ഇത്തവണ ഡീസല്‍ എന്‍ജിനും പരീക്ഷിക്കുന്നുണ്ട്. 1.6 ലിറ്റര്‍ ഡിസല്‍ എന്‍ജിന്‍ 120 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നാല്‍, പെട്രോള്‍ മോഡലില്‍ 2.4 ലിറ്റര്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്.

2018 മോഡല്‍ ഹോണ്ട സിആര്‍വിക്ക് 26 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: New-Gen Honda CR-V To Be Launched This Festive Season

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us