To advertise here, Contact Us



സുരക്ഷ വര്‍ധിപ്പിച്ച് ഫോക്‌സ്‌വാഗണ്‍ പോളോ


1 min read
Read later
Print
Share

ടോപ് വേരിയന്റുകളില്‍ മാത്രം നല്‍കിയ ABS (ആന്റി ബ്രേക്കിങ് സിസ്റ്റം) സംവിധാനം ഇപ്പോള്‍ പോളോ ബേസ് വേരിയന്റിലും ഉള്‍പ്പെടുത്തി സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ സുരക്ഷയുടെ കാര്യത്തില്‍ പൊതുവെ മുന്‍നിരയിലാണ്. ഇവയില്‍ ഇന്ത്യന്‍ നിരത്തില്‍ പ്രമുഖനാണ് ഫോക്‌സ്‌വാഗണ്‍ പോളോ. വാഹന സുരക്ഷ ഉറപ്പുവരുത്താനുള്ള NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കാനും നേരത്തെ പോളോയ്ക്ക് സാധിച്ചിരുന്നു. ടോപ് വേരിയന്റില്‍ മാത്രം നല്‍കിയ ABS (ആന്റി ബ്രേക്കിങ് സിസ്റ്റം) സംവിധാനം ഇപ്പോള്‍ പോളോ ബേസ് വേരിയന്റിലും ഉള്‍പ്പെടുത്തി സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

To advertise here, Contact Us

2009-ല്‍ രാജ്യത്തെത്തിയ പോളോ ഫോക്‌സ്‌വാഗണ്‍ നിരയില്‍ മികച്ച വില്‍പ്പന നേടാനുള്ള പ്രധാന കാരണവും വര്‍ധിച്ച സുരക്ഷയാണ്. രണ്ട് വര്‍ഷം മുന്‍പ് പോളോ ശ്രേണിയിലെ എല്ലാ മോഡലുകളിലും കമ്പനി ഡ്യുവല്‍ എയര്‍ബാഗുകള്‍ നല്‍കിയിരുന്നെങ്കിലും ABS ബ്രേക്കിങ് സംവിധാനം ബേസ് വേരിയന്റില്‍ ഉള്‍പ്പെടുത്തിയില്ല. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പോളോയുടെ എല്ലാ വേരിയന്റിലും ABS സംവിധാനം നിര്‍ബന്ധമാക്കാന്‍ ഇപ്പോള്‍ കമ്പനി തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ജര്‍മന്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ വെബ്‌സൈറ്റില്‍ ബേസ് വേരിയന്റില്‍ ABS സംവിധാനം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ ടൊയോട്ടയ്‌ക്കൊപ്പം എല്ലാ മോഡലുകളിലും എയര്‍ബാഗും എബിഎസും ഉള്‍പ്പെടുത്തി നിരത്തിലെത്തുന്നുവെന്ന ഖ്യാതിയും ഫോക്‌സ്‌വാഗണിന് സ്വന്തമായി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2018 ഒക്ടോബര്‍ മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകളില്‍ ABS, എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനവും ഫോക്‌സ്‌വാഗണ്‍ നടപടിയെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ കണക്കാക്കാം.

പോളോയ്ക്ക് പുറമേ മാരുതി സുസുക്കി ബലേനോ, ടൊയോട്ട എതിയോസ് ലിവ എന്നീ മോഡലുകളാണ് ഈ ശ്രേണിയില്‍ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് സംവിധാനങ്ങള്‍ സഹിതം നിരത്തിലെത്തുന്നത്. മുഖ്യ എതിരാളി ഹ്യുണ്ടായി ഐ 20 ബേസ് വേരിയന്റില്‍ എബിഎസ് നല്‍കിയിട്ടില്ല. ഹോണ്ട ജാസില്‍ ഡീസല്‍ പതിപ്പില്‍ മാത്രമാണ് എബിഎസ് ലഭ്യമാകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us