To advertise here, Contact Us



നിരത്തുകളുടെ കാമുകനാകാന്‍ മഹീന്ദ്രയുടെ XUV300 പ്രണയദിനത്തിലെത്തും


1 min read
Read later
Print
Share

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും XUV300-ല്‍ നല്‍കുക. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍.

ക്‌സ്‌യുവി 300 നിരത്തിലെത്തിക്കാന്‍ വളരെ മനോഹരമായ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് മഹീന്ദ്ര. ലോകം മുഴുവന്‍ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14-നാണ് എക്‌സ്‌യുവി 300 അവതരിപ്പിക്കുന്നത്.

To advertise here, Contact Us

ഇതിന് മുന്നോടിയായി 20,000 രൂപ ഇടാക്കി ഈ വാഹനത്തിന്റെ ഡീലര്‍ഷിപ്പ്തല ബുക്കിങും തുടങ്ങിയിട്ടുണ്ട്. എട്ട് ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന.

സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന XUV300 രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

XUV-യിലെ പല ബോഡി പാനലുകളും ടിവോളിയില്‍ നിന്നെടുത്തതാണ്. വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ വ്യത്യസ്തമാക്കും.

വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. മെഷീന്‍ കട്ട് അലോയി വീല്‍, ആള്‍ ഡിസ്‌ക് ബ്രേക്ക്, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ് തുടങ്ങിയവാണ് മറ്റു പ്രധാന ഫീച്ചേഴ്സ്.

ബ്ലാക്ക്-ബീജ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. 7 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ലെതര്‍ സീറ്റും ഇന്റീരിയറിന് ആഡംബരഭാവം നല്‍കുന്നു.

മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും XUV300-ല്‍ നല്‍കുക. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍.


Content Highlights: Mahindra XUV300 India Launch On 14th February

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us