To advertise here, Contact Us



മഹീന്ദ്ര എക്‌സ്‌യുവി-300 ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നു; പരീക്ഷണയോട്ടം തുടങ്ങി


1 min read
Read later
Print
Share

മലിനീകരണം നീയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് എസ്‌യുവിയാണ് എക്‌സ്‌യുവി-300. ചുരുങ്ങിയ നാളുകൊണ്ട് സ്വന്തം ശ്രേണിയില്‍ രണ്ടാം സ്ഥാനത്തേക്ക് വളര്‍ന്ന ഈ വാഹനം ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നു.

To advertise here, Contact Us

മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മഹീന്ദ്രയുടെ വാഹനനിരയിലെ ഏറ്റവും പുതിയ മോഡലിലും ഈ എന്‍ജിന്‍ ഒരുങ്ങുന്നത്.

ബിഎസ്-6 എന്‍ജിനില്‍ നിരത്തിലെത്തുന്നതിന് മുന്നോടിയായി നടത്തുന്ന പരീക്ഷണയോട്ടത്തിലാണ് എക്‌സ്‌യുവി-300 ഇപ്പോള്‍. തിരുവനന്തപുരം-ചെന്നൈ ദേശീയപാതയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ തമിഴ് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ Motor.Vikatan.com-ന് ലഭിച്ചു.

ബിഎസ്-6 എന്‍ജിന്‍ എത്തുന്നതോടെ പല വാഹന നിര്‍മാതാക്കളും ഡീസല്‍ മോഡല്‍ പുറത്തിറക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, എക്‌സ്‌യുവി-300 ഡീസല്‍ എന്‍ജിന്‍ തുടരുമെന്ന് ഉറപ്പുനല്‍കി ഡീസല്‍ മോഡലാണ് പരീക്ഷണയോട്ടം നടത്തുന്നത്.

സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് XUV300. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

115 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 110 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ഇതിലുള്ളത്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

Content Highlights: Mahindra XUV300 BS6 Model Spotted In Chennai-Tindivanam Highway

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us