To advertise here, Contact Us



ടെസ്‌ല വെറും കാറല്ല; വിമാനത്തിന് പോലും തകര്‍ക്കാന്‍ കഴിയാത്ത കരുത്താണ്‌


1 min read
Read later
Print
Share

ഡ്രെഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറുവിമാനമാണ് തകര്‍ന്നുവീണത്.

ടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ഒരു വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യുന്നത് സങ്കല്‍പ്പിക്കാനാകുമോ ? അങ്ങനെ സംഭവിച്ചാല്‍ തന്നെ ആ കാറും അതിലെ ആളുകളും പിന്നെ ബാക്കിയുണ്ടാകുമോ ?. എന്നാല്‍, ആദ്യം പറഞ്ഞത് സംഭവിച്ചു. രണ്ടാമത് പറഞ്ഞതിന് വിപരീതവും.

To advertise here, Contact Us

വിമാനം തകര്‍ന്ന് മുകളില്‍ വീണിട്ടും തകരാത്ത ആ കാര്‍ എതാണെന്ന് അറിയണ്ടേ, മറ്റൊന്നുമല്ല സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള ടെസ്‌ലയുടെ മോഡല്‍ എക്‌സ് എന്ന ഇലക്ട്രിക് എസ്‌യുവിയാണ്.

അമേരിക്കയിലെ ഹൂസ്റ്റണിലാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. ഡ്രെഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറുവിമാനമാണ് തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം റോഡിലേക്ക് ലാന്‍ഡ് ചെയ്യുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായത്.

പവര്‍ ലൈനില്‍ ഉടക്കി വിമാനം നിലംപൊത്തിയത് നിരവധി കാറുകളുടെ മുകളിലേക്കാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഒനിയല്‍ കുറുപ്പ് എന്നയാളുടെ ടെസ്‌ല മോഡല്‍ എക്‌സ് വാഹനവും ഉണ്ടായിരുന്നു. വാഹനത്തിന് നേരിയ കേടുപാട് സംഭവിച്ചെങ്കിലും കുറുപ്പിനും സഹയാത്രകനും ഒരു പോറല്‍പോലുമേറ്റില്ല.

വിമാനം നിലംപൊത്തിയതിനെ തുടര്‍ന്ന് പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കേറ്റു. ഈശ്വരനും കാറും ചേര്‍ന്ന് എന്റെ ജീവന്‍ രക്ഷിച്ചെന്നാണ് സംഭവത്തിന് ശേഷം കുറുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us