To advertise here, Contact Us



ഹ്യുണ്ടായി പുറത്തിറക്കുന്ന എഎച്ച്-2 ഹാച്ച്ബാക്ക് സാന്‍ട്രോയെന്ന് സൂചന


1 min read
Read later
Print
Share

ഹാച്ച്ബാക്ക് ശ്രേണിയിലേക്കാണ് എഎച്ച്-2 എന്ന കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന പുതിയ സാന്‍ട്രോ എത്തുന്നത്.

ഹ്യുണ്ടായിയുടെ വാഹനങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മോഡലായിരുന്നു സാന്‍ട്രോ. കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ കഴിയുമെന്നതായിരുന്നു സാന്‍ട്രോയെ കൂടുതല്‍ ജനകീയമാക്കിയത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ 2014-ല്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായ സാന്‍ട്രോ നാല് വര്‍ഷത്തിന് ശേഷം മടങ്ങിവരുന്നതായി സൂചന.

To advertise here, Contact Us

ഹാച്ച്ബാക്ക് ശ്രേണിയിലേക്കാണ് എഎച്ച്-2 എന്ന കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന പുതിയ സാന്‍ട്രോ എത്തുന്നത്. നിലവില്‍ നിരത്ത് കൈയടക്കിയിരിക്കുന്ന പല ഹാച്ച്ബാക്കുകള്‍ക്കും കടുത്ത വെല്ലുവിളിയായിരിക്കും ഇത് ഉയര്‍ത്തുക.

മുമ്പ് നിരത്തിലുണ്ടായിരുന്ന സാന്‍ട്രോയില്‍ നിന്ന് നിരവധി മാറ്റങ്ങളാണ് പുതിയ വാഹനത്തിലുള്ളത്. ഏറെ ആകര്‍ഷകമായ മുന്‍വശമാണ് പുതിയ വാഹനത്തിലേത്. ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ വെര്‍ണയില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ വലിയ ഗ്രില്ലാണ് പ്രധാനമാറ്റം.

മുന്‍ മോഡലുകളില്‍ ഗ്രില്ലിലുണ്ടായിരുന്ന ലോഗം ബോണറ്റിലേക്ക് സ്ഥാനം മാറ്റിയിട്ടുണ്ട്. വലിയ ഹെഡ്ലാമ്പും അതിന് താഴെയായി ഫോഗ് ലാമ്പ് നല്‍കിയിരിക്കുന്നതും മുന്‍ഭാഗത്തിന്റെ അഴക് ഉയര്‍ത്തുന്നു. ഷോള്‍ഡര്‍ ലൈനും ഡുവല്‍ ടോണ്‍ സൈഡ് മിററും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറുകളുമാണ് വശങ്ങളുടെ സൗന്ദര്യം.

1.1 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സ്പീഡ് മാനുവര്‍ ഗിയര്‍ബോക്‌സിനൊപ്പം എഎംടി ഗിയര്‍ബോക്‌സിലും ഇത് നിരത്തിലെത്തിക്കും. മാരുതി സെലേറിയോ, വാഗണര്‍, റെനോ ക്വിഡ് എന്നീ മോഡലുകളോട് മത്സരിക്കാനാണ് പുതിയ സാന്‍ട്രോ എത്തുന്നത്.

Content Highlights: Hyundai Cars, New Santro, Hatchback, Cars

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us