To advertise here, Contact Us



മെസ്സിയും അഗ്യൂറോയും ടീമില്‍; കോപ്പ അമേരിക്കയ്ക്കുളള അര്‍ജന്റീനയുടെ പ്രാഥമിക സംഘം റെഡി


1 min read
Read later
Print
Share

ജോര്‍ജ് സാംപോളിയുടെ ലോകകപ്പ് ടീമില്‍ കളിച്ച 11 താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച 36 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ബ്യൂണസ് ഏറീസ്: ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 36 അംഗ സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 30-ന് 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കും.

To advertise here, Contact Us

ജോര്‍ജ് സാംപോളിയുടെ ലോകകപ്പ് ടീമില്‍ കളിച്ച 11 താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച 36 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ, മിഡ്ഫീല്‍ഡര്‍ എവര്‍ ബനേഗ എന്നിവര്‍ ടീമിലില്ല.

സൂപ്പര്‍താരം ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യുറോ, പൗലോ ഡിബാല, മൗറോ ഇക്കാര്‍ഡി തുടങ്ങി ടീമിലെ സ്ഥിരക്കാരെല്ലാം സംഘത്തിലുണ്ട്. മധ്യനിര നിയന്ത്രിക്കാന്‍ നിക്കോളാസ് ഓട്ടമെന്‍ഡി, ഗബ്രിയേല്‍ മെര്‍ക്കാഡോ, നിക്കോളാസ് ടക്ലിയാഫിക്കോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുണ്ട്.

Content Highlights: only 11 argentine players from world cup squad in copa america list, Football, Soccer

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us