സ്ലാട്ടന്‍ വീണ്ടും മിലാനില്‍


2020 ജൂണ്‍ വരെയാണ് കരാര്‍

മിലാന്‍: സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇറ്റാലിയന്‍ ക്ലബ്ബ്‌ എ.സി. മിലാനില്‍. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ലോസ് ആഞ്ജലീസ് ഗാലക്‌സിയില്‍ നിന്നാണ് വരവ്. ഈ സീസണ്‍ അവസാനം വരെയാണ് കരാര്‍ കാലാവധി.

38-കാരനായ സ്ലാട്ടന്‍ നേരത്തെ 2010 മുതല്‍ 2012 വരെ മിലാന് വേണ്ടി കളിച്ചിരുന്നു. അതിന് ശേഷം പി.എസ്.ജി., മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടീമുകളുടെ ജേഴ്‌സിയണിഞ്ഞു. മുമ്പ് മാല്‍മോ, അയാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 17 മത്സരങ്ങളില്‍ 21 പോയന്റുമായി ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ 11-ാം സ്ഥാനത്താണ് മിലാന്‍.

Content Highlights: Zlatan Ibrahimovic rejoins AC Milan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram