To advertise here, Contact Us



ബാഴ്സലോണയുടെ ഏറ്റവും മികച്ച ഗോളിനുടമ മെസ്സി തന്നെ


1 min read
Read later
Print
Share

മൈതാനമധ്യത്തില്‍നിന്ന് മെസ്സി ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അസാധ്യമായ ആംഗിളില്‍നിന്ന് നേടിയ ഗോള്‍ 45 ശതമാനം വോട്ടുകള്‍ നേടി.

ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച ഗോള്‍ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ എതിരാളികളില്ലാതെ ലയണല്‍ മെസ്സി.

To advertise here, Contact Us

ബാഴ്സലോണ ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കണ്ടെത്താനായി ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയുടെ ഗോള്‍ തന്നെയായിരുന്നു. 2006-07 കോപ്പ ഡെല്‍ റെ സെമിഫൈനലില്‍ ഗെറ്റാഫെയ്ക്കെതിരേ മെസ്സി നേടിയ ഗോളാണ് സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി കാണികള്‍ തിരഞ്ഞെടുത്തത്.

മൈതാനമധ്യത്തില്‍നിന്ന് മെസ്സി ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അസാധ്യമായ ആംഗിളില്‍നിന്ന് നേടിയ ഗോള്‍ 45 ശതമാനം വോട്ടുകള്‍ നേടി. അര്‍ജന്റീനക്കാരനായ മെസ്സി 19-ാം വയസ്സിലാണ് ഈ ഗോള്‍ നേടിയത്.

അവസാന റൗണ്ടിലെത്തിയ നാലുഗോളുകളില്‍ മൂന്നും മെസ്സിയുടേതായിരുന്നു. ഒന്ന് സെര്‍ജിയോ റോബര്‍ട്ടോയുടേതും. ആകെ 63 ഗോളുകള്‍ പരിഗണനയ്‌ക്കെത്തി. അഞ്ചുലക്ഷത്തോളം ആളുകള്‍ വോട്ടുചെയ്തു. മാര്‍ച്ച് 20-നാണ് മികച്ച ഗോള്‍ കണ്ടെത്താനുള്ള അവസാനഘട്ട മത്സരം ആരംഭിച്ചത്.

അത്ലറ്റിക് ക്ലബ്ബിനെതിരെ കോപ്പ ഫൈനലില്‍ നേടിയ ഗോള്‍ 28 ശതമാനം വോട്ടുമായി രണ്ടാമതെത്തി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ നേടിയ ഗോള്‍ 16 ശതമാനം ഗോളുമായി മൂന്നാമതെത്തി. 2016-17 വര്‍ഷത്തില്‍ സെര്‍ജിയോ റോബെര്‍ട്ടോ പി.എസ്.ജിക്കെതിരെ നേടിയ ഗോള്‍ 11 ശതമാനം വോട്ടുമായി നാലാം സ്ഥാനത്തായി.

Content Highlights: messi receives best goal ever trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us