To advertise here, Contact Us



ഒരൊറ്റ ആരാധകനേയും അകത്തു കയറ്റില്ല; ഇന്റര്‍മിലാന്റെ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍


1 min read
Read later
Print
Share

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ നാപ്പോളി താരം കലീദു കൗലിബലിയെ ഇന്റര്‍മിലാന്‍ ആരാധകന്‍ വംശീയമായി അധിക്ഷേച്ചതിനെ തുടര്‍ന്നാണ് ഈ നടപടി

റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്റെ അടുത്ത രണ്ട് ഹോംമത്സരങ്ങള്‍ നടക്കുക അടച്ചിട്ട സ്‌റ്റേഡിയത്തില്‍. ഒറ്റ ആരാധകനെയും അകത്തു കയറ്റാതെയാകും ഈ മത്സരമെന്ന് സീരി എ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ നാപ്പോളി താരം കലീദു കൗലിബലിയെ ഇന്റര്‍മിലാന്‍ ആരാധകന്‍ വംശീയമായി അധിക്ഷേച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ജനുവരി 19-ന് സസൗലുവിനെതിരേയും ഫെബ്രുവരി മൂന്നിന് ബോള്‍ഗാനെയ്‌ക്കെതിരേയും നടക്കുന്ന മത്സരങ്ങളാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കുക.

To advertise here, Contact Us

ഇന്റര്‍ 1-0ന് ജയിച്ച മത്സരത്തില്‍ കൗലിബലിയെ ഇന്ററിന്റെ ആരാധകര്‍ പലവട്ടം വംശീയമായി അധിക്ഷേപിച്ചിരുന്നു. മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട കൗലിബലിയെ റഫറി പുറത്താക്കുകയും ചെയ്തു. സെനഗല്‍ താരത്തിന് രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍താരത്തെ ഫൗള്‍ ചെയ്തതിന് കൗലിബലിയ്ക്ക് ആദ്യം മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതിന് മറുപടിയായി റഫറിയെ കളിയാക്കി കൈയടിച്ചതിന് തൊട്ടുപിന്നാലെ രണ്ടാം മഞ്ഞയും.

മത്സരത്തിനുമുമ്പ് ഇരുടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടിയിരുന്നു. വാഹനമിടിച്ച് ഇന്ററിന്റെ ഒരാരാധകന്‍ മരിക്കുകയും ചെയ്തു. ഇന്ററിന്റെ ആരാധകര്‍ നാപ്പോളി ആരാധകരെത്തിയ വാഹനങ്ങള്‍ ആക്രമിക്കുകയായിരുന്നെന്നാണ് മിലാന്‍ പോലീസ് മേധാവി പറഞ്ഞത്.

ഇതിനിടെ കൗലിബലിക്ക് പിന്തുണയുമായി യുവെന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തുവരികയും ചെയ്തു. ഫുട്‌ബോളില്‍ ബഹുമാനം എപ്പോഴും ആവശ്യമാണെന്നും വംശീയാധിക്ഷേപം പോലുള്ള എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കണമെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Inter Milan given two match stadium closure after Koulibaly monkey chants

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us